Tuesday, November 18, 2008

ബ്ളേഡ്‌

അച്ചടക്കമില്ലാതെ മുളയ്ക്കുന്ന രോമങ്ങള്‍ കളയാനുള്ള ഛേമായ ഒന്നല്ല ബ്ളേഡ്‌;
തൂക്കിയിട്ട തുകല്‍ വാറില്‍ തേച്ച്‌ മൂര്‍ച്ച കൂട്ടുന്നഒരോര്‍മ്മയാണ്‌ അതെങ്കിലും.

ബ്ളേഡില്‍ ഒരു സ്വപ്നമുണ്ട്‌,
ആര്‍ത്തലയ്ക്കുന്ന ജീവിതത്തിരമാലകളെമുറിച്ചുകടക്കുന്നതിനെക്കുറിച്ചുള്ളത്‌.
*കവിളിണ്റ്റെ മിനുപ്പില്‍ ഒരു തലോടല്‍;
ആനന്ദത്തിലേക്കുള്ള്‌ ഒരു ബൈക്ക്‌ യാത്ര;
ക്ഷണത്തിനുള്ള അംഗീകാരം;
ബ്ളേഡ്‌ ഒരു വാഗ്ദാനമാണ്‌.

ഒത്തുതീര്‍പ്പില്ലാത്ത വിധേയത്വത്തിണ്റ്റെ മിനുപ്പില്‍എത്ര സുഗമം അതിണ്റ്റെ ഒഴുക്ക്‌. നിഷേധത്തിണ്റ്റെ മുടിക്കെട്ടുകളെ അത്‌കടയോടെ അറുത്തുമാറ്റുന്നു.
സമ(?)വാക്യത്തിലെ പിഴവുകളില്‍
ധാരണാതലത്തിലെ ചതിക്കുഴികളില്‍
‍നിര്‍മ്മമം അതിണ്റ്റെ കണിശത.
ധിക്കാരത്തിണ്റ്റെ രക്തമോടുന്ന ധമനികളില്‍മൂര്‍ച്ചയുള്ള ഒരു ചുംബനം.
ബ്ളേഡില്‍ ഒരു താക്കീതുണ്ട്‌.

* ക്ഷൌരസംബന്ധിയായ നിരവധി പരസ്യചിത്രങ്ങള്‍ ഓര്‍ക്കുക.

1 comment:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഹായ്‌, വിനോദ്‌..
ബൂലോഗത്തേക്കു സ്വാഗതം.

"ബ്ളേഡില്‍ ഒരു സ്വപ്നമുണ്ട്‌,
ആര്‍ത്തലയ്ക്കുന്ന ജീവിതത്തിരമാലകളെമുറിച്ചുകടക്കുന്നതിനെക്കുറിച്ചുള്ളത്‌.
*കവിളിണ്റ്റെ മിനുപ്പില്‍ ഒരു തലോടല്‍;
ആനന്ദത്തിലേക്കുള്ള്‌ ഒരു ബൈക്ക്‌ യാത്ര;.."

വരട്ടെ മൂര്‍ച്ചയുള്ള ഒത്തിരി ഒത്തിരി കവിതകള്‍
ആനന്ദത്തിലേക്കുള്ള ബൈക്കു യാത്രപോലെ ഒഴുകട്ടെ..
എല്ലാ ആശംസകളും.
ജിതേന്ദ്ര കുമാര്‍