വാക്കുകള്‍ നുകങ്ങളാണ്,
രണ്ട് കാലിലും നാല് കാലിലും
നിവര്‍ന്ന് നില്‍ക്കുന്നഅക്ഷരങ്ങളുടെ മുതുകില്‍.
വാക്കുകള്‍
പൊട്ടക്കിണറ് പോലെ.
കുരുടണ്റ്റെ വഴിയില്‍ അത്
അഗാധതയിലേക്കുള്ള ഒരു വീഴ്ചഒളിച്ചുവെക്കുന്നു.
പക്ഷെ,അതിണ്റ്റെ ആഴമളക്കാന്‍ ശ്രമിക്കരുത്.
വാക്കില്‍
ഒരു ഒറ്റുകാരന്‍ മറഞ്ഞിരിപ്പുണ്ട്,
ഒരിര പതുങ്ങിയിരിപ്പുണ്ട്.
വാക്കുകള്‍
കവിയ്ക് അത്താണിയാണ്,
വായനക്കാരന് ചുമടും.
വാക്കുകള്‍
കവിയ്ക് സ്വപ്നം കണ്ടുറങ്ങാന്‍ വെല്‍ വെറ്റ് മെത്ത പോലെ,
കവിതയ്ക് തല തല്ലിക്കരയാന്‍മീസാന്‍ കല്ല് പോലെ.
വാക്കുകള്‍
വഴുതുന്ന നിലം പോലെ
കവിയുടെ പാതയില്‍
ഇടറുന്ന പാദങ്ങള്‍ക്ക് കീഴില്‍.
ഞാനെഴുതുമ്പോള്‍
വാക്കുകള്‍
വക്ക് പൊട്ടിയ കലം പോലെ.
Wednesday, December 31, 2008
Thursday, December 25, 2008
നേരം
ഓരോന്നിനുംഅതിണ്റ്റേതായ നേരമുണ്ട്.
മുട്ടയ്ക്കുള്ളില്‍ വളര്‍ച്ചയെത്തുന്ന കോഴിക്കുഞ്ഞിനറിയാം
തോട് പൊട്ടിച്ച് ലോകത്തിണ്റ്റെ വിശാലതയിലേയ്ക്‌ഉറ്റുനോക്കേണ്ട നിമിഷം.
അടയിരിക്കുന്ന തള്ളക്കോഴിയുംആ നിമിഷത്തിണ്റ്റെ വിളി കേള്‍ക്കും.
വിരിയാന്‍ വെമ്പിനില്‍ക്കുന്ന മൊട്ടിനറിയാം
പൊട്ടിവിരിയേണ്ടുന്ന ആ നിമിഷം.
നേരമെത്തുമ്പോള്‍
ജൈവബന്ധങ്ങള്‍ അറുത്ത്‌പൂവിന് കൊഴിഞ്ഞേ തീരൂ.
കവിത മുളപൊട്ടുന്ന നിമിഷത്തിണ്റ്റെ വിളി കേള്‍ക്കുന്നവനാരോഅവന്‍ കവി.
നേരമല്ലാത്ത നേരത്തായാല്‍
നേരും നേരമ്പോക്കാവുംചിലപ്പോള്‍ നെറികേടും.
ഓരോന്നിനുംഅതിണ്റ്റേതായ നേരമുണ്ട്.
പക്ഷെ അത് പഞ്ചാംഗത്തില്‍ തേടരുത്
നിരത്തിയ കവിടിയില്‍ തെളിയില്ല.

Saturday, December 13, 2008
ഇടനാഴികള്‍
വീടിന് ഇടനാഴികള്‍ വേണം.
അടുക്കളയ്ക് ഉമ്മറത്തേയ്ക് നടക്കാന്‍,
കിടപ്പുമുറിയ്കും ഭക്ഷണമുറിയ്കുംരുചികള്‍ പങ്ക് വെയ്കാന്‍.
ഇല്ലെങ്കില്‍ ഇരിപ്പുമുറി വളര്‍ന്ന്‌അടുക്കളയെ വീര്‍പ്പുമുട്ടിക്കും.
'ജിങ്കിള്‍ബെല്‍... ' 'രതിസുഖസാരേ.. 'യില്‍അപശ്രുതിയാകും.
വാക്കായ് പൊട്ടിവിരിയാത്ത സത്യങ്ങള്‍മോക്ഷം കിട്ടാതലയും.
അടുക്കളക്കോലായില്‍ പരദൂഷണം കൂട്ടി മുറുക്കിയതിണ്റ്റെ ചെറുമണം
വഴിതെറ്റി അരുതാത്തിടത്തെത്തും.
ഇടനാഴിയുടെ ചൂലിന്‍ തുമ്പെത്താത്ത മൂലയില്‍ അടിഞ്ഞുകിടപ്പുണ്ട്;
ആദ്യചുംബനത്തിണ്റ്റെ ഇളനീര്‍മധുരം,
ഒരാലിംഗനത്തിണ്റ്റെ ആലസ്യം
അടക്കിയ ഒരു തേങ്ങല്‍.
എന്നോ കേട്ട് മറന്ന ഒരു രഹസ്യ കാമുകണ്റ്റെ
പതിഞ്ഞ പാദപതനം,
ഉടഞ്ഞ കുപ്പിവളകളുടെ സീല്‍ക്കാരം.
വീടിന്‌ഇടനാഴികള്‍ വേണം.

Tuesday, December 9, 2008
എണ്റ്റെ കവിത
ചിത്രശലഭത്തിണ്റ്റെ അറ്റുപോയ ചിറകാണെണ്റ്റെ പ്രണയം;
ഒഴുക്കില്‍നിന്ന് വേര്‍പെട്ടുപോയ നീര്‍ച്ചാല്‍.
കുള്ളണ്റ്റെ വാനമോഹം,
മന്തുകാലിണ്റ്റെ മോഹവേഗം.
പശിയടങ്ങിയവണ്റ്റെ പഴമ്പാട്ടാണെണ്റ്റെപ്രണയം.
ഇതുതന്നെ എണ്റ്റെ കവിതയും.
ഒഴുക്കില്‍നിന്ന് വേര്‍പെട്ടുപോയ നീര്‍ച്ചാല്‍.
കുള്ളണ്റ്റെ വാനമോഹം,
മന്തുകാലിണ്റ്റെ മോഹവേഗം.
പശിയടങ്ങിയവണ്റ്റെ പഴമ്പാട്ടാണെണ്റ്റെപ്രണയം.
ഇതുതന്നെ എണ്റ്റെ കവിതയും.
Subscribe to:
Posts (Atom)