നടക്കുന്നത്
രണ്ട് കാലിലല്ല
വഴിയിലും വരമ്പിലുമല്ല
കൂടെയുണ്ട്
ഒരു നാട്ടുമാവിന്‍ തണലും
ഇത്തിരി നിലാക്കുളിരും
ഏത് നട്ടുച്ചയ്ക്കും.
നിരത്തുവക്കില്‍
ഇപ്പോള്‍ ഇല്ലാത്ത
ഓലക്കുടിലില്‍ നിന്നുയരുന്നുണ്ട്
ശേഖരേട്ടണ്റ്റെ
ഇരുന്നൂറ് മില്ലി തെറി.
ബാറിലെ അട്ടഹാസങ്ങള്‍ക്കിടയിലും
കാതില്‍ വീഴുന്നത്
വേലായുധേട്ടണ്റ്റെ
തെങ്ങിന്‍ കള്ള് മണക്കുന്ന
ഒരു പ്രണയഗാനം.
നികത്തി ടാര്‍ ചെയ്ത
കുണ്ടനിടവഴിയുടെ വക്കില്‍
പൂക്കാത്ത കൊന്നയ്ക്ക്
പൂ ചൂടിച്ച് നില്‍പാണ്
പാവാടയും ജമ്പറുമിട്ട
ഒരു പുഞ്ചിരി.
കാതില്‍ അലയ്ക്കുന്നുണ്ട്
തീവണ്ടിയുടെ നിര്‍ത്താത്ത കൂക്കിവിളിയില്‍
പിളര്‍ന്നുപോയ
ഒരു പശുക്കുട്ടിയുടെ നിലവിളി.
മാറാപ്പില്‍
പരാതികള്‍, പരിഭവക്കുറുകലുകള്‍
ഓഫീസിലെ
അശ്ളീലം തെറിക്കുന്ന തുപ്പലുകള്‍
നീറിക്കിടപ്പുണ്ട്
"കൊതിക്കല്ലുകള്‍ വന്നുകൊണ്ട*
ഉടല്‍മിനുപ്പിണ്റ്റെ മുറിവായകള്‍"
നില്‍ക്കുന്നില്ല
നടത്തം തുടരുന്നു.
.........
*സെറീനയുടെ 'ഉപ്പിലിട്ടത്' എന്ന കവിതയില്‍ നിന്ന്.
Friday, January 29, 2010
Subscribe to:
Post Comments (Atom)
22 comments:
നടത്തം എങ്ങനെ നിര്‍ത്താന്‍...
ബാറിലെ അട്ടഹാസങ്ങള്‍ക്കിടയിലും
കാതില്‍ വീഴുന്നത്
വേലായുധേട്ടണ്റ്റെ
തെങ്ങിന്‍ കള്ള് മണക്കുന്ന
ഒരു പ്രണയഗാനം.
ചില മണങ്ങള്‍ ചില പ്രണയങ്ങള്‍ ഒളിച്ചു വച്ചാലും ഒളിച്ചിരിക്കില്ല എന്ന് പറയുന്ന പൊലെ
തക്കസമയത്ത് തടയപെടുന്ന മുന്നോട്ടുള്ള വീഴ്ചകളാണല്ലൊ നടത്തം...അത് തുടരട്ടെ..
എല്ലാ കാഴ്ചകളും നികത്തപ്പെട്ടുകൊണ്ടിരിക്കുമ്പോഴും തൂടരുന്ന നടത്തങ്ങള്‍..
പാവപ്പെട്ടവന്‍, താരകള്‍, വെട്ടിക്കാട്, നന്ദി.
നികത്തി ടാര്‍ ചെയ്ത
കുണ്ടനിടവഴിയുടെ വക്കില്‍
പൂക്കാത്ത കൊന്നയ്ക്ക്
പൂ ചൂടിച്ച് നില്‍പാണ്
പാവാടയും ജമ്പറുമിട്ട
ഒരു പുഞ്ചിരി.
-nannayirikkunnu vaLare vaLare!
നടത്തം തുടര്‍ന്നോള്ളൂ ഇനിയും എന്തെല്ലാം കാഴ്ച്ചകള്‍ കാണാനുള്ളതാ!
അനിലന്‍, സഗീര്‍, നന്ദി.
തുടരട്ടെ ഈ നടത്തം...
ആശംസകള്‍...
നിരത്തുവക്കില്‍
ഇപ്പോള്‍ ഇല്ലാത്ത
ഓലക്കുടിലില്‍ നിന്നുയരുന്നുണ്ട്
ശേഖരേട്ടണ്റ്റെ
ഇരുന്നൂറ് മില്ലി തെറി.
നിരത്തുവക്കില്‍
ഇപ്പോള്‍ ഇല്ലാത്ത
ഓലക്കുടിലില്‍ നിന്നുയരുന്നുണ്ട്
ശേഖരേട്ടണ്റ്റെ
ഇരുന്നൂറ് മില്ലി തെറി.
നല്ല കവിത..
ഓരോ നാലു വരിയിലും
ഓരോ കവിതകള്‍..
പെരുത്തിഷ്ടായിസ്റ്റാ.....
മുഫാദ്, മുക്താര്‍, സന്ദര്‍ശനത്തിന് നന്ദി.
"കൂടെയുണ്ട്
ഒരു നാട്ടുമാവിന്‍ തണലും
ഇത്തിരി നിലാക്കുളിരും
ഏത് നട്ടുച്ചയ്ക്കും."
ഇതു തന്നെ വലിയൊരനുഗ്രഹമല്ലേ...?
കൂടെ ......
"നികത്തി ടാര്‍ ചെയ്ത
കുണ്ടനിടവഴിയുടെ വക്കില്‍
പൂക്കാത്ത കൊന്നയ്ക്ക്
പൂ ചൂടിച്ച് നില്‍പാണ്
പാവാടയും ജമ്പറുമിട്ട
ഒരു പുഞ്ചിരി. "
ഇങ്ങനെയൊരോർമ്മച്ചിത്രവും......:-)
അതെ അതുതന്നെ. എവിടെയാണെങ്കിലും വിടാതെ കൂടെയുണ്ട് ഇങ്ങനെ ഒരുപാട് ഒരുപാട്... നന്ദി, കൂടെ കൂടിയതിന്.
കുബ്ബൂസ് കഴിക്കുമ്പോള്‍, കണ്ണടച്ച് മാങ്ങാച്ചമ്മന്തി കൂട്ടി പഴംചോര്‍ വിഴുങ്ങാറുണ്ട് ഞാനും. :)
നല്ലൊരു കവിത തലശ്ശേരീ.
sradheyan, nandi ee varavinu
നല്ലൊരു കവിത .ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് ..മനോഹരം
വിജയലക്ഷ്മിച്ചേച്ചീ, നന്ദി.
ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം
thanks, Sapana
nadatthatthinu aashamsakalude pchakkodi neenaal veeshatte..
ആര്‍ദ്രമീ ഗൃഹാതുരത...മനോഹരം....
കൂടെയുണ്ട്
ഒരു നാട്ടുമാവിന്‍ തണലും
ഇത്തിരി നിലാക്കുളിരും
ഏത് നട്ടുച്ചയ്ക്കും.
ഈ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു.
Post a Comment