ബസ്സ് വരച്ച ഭൂപടം
നിരാശയുടെ നടുക്കടലില്‍
പ്രത്യാശയുടെ തോണിയാത്ര കണ്ടുവന്ന
ഒരു പെണ്‍കുട്ടി
ബസ്സില്‍ കയറുകയാണ്
മെരുങ്ങിയ ഒരു കടുവ
അവളുടെ സ്വപ്നത്തില്‍ തലചായ്ച്ചുറങ്ങി
ഹൈനകളുടെ ചിരികണ്ടപ്പോഴും
കടുവ അവളുടെ മനസ്സില്‍;
ഉറക്കമാണെങ്കിലും.
ബസ്സ് നിറയെ
ഉദ്ധരിച്ച ലിംഗങ്ങളെന്ന്
അറിഞ്ഞപ്പോള്‍ വൈകിയിരുന്നു
നടുക്കടലിലെ തോണിയാത്രയല്ല
ദില്ലി നിരത്തിലെ ബസ്സോട്ടമെന്നും
നിര്‍ത്താതെ ഓടിയ ബസ്സ്
ഒരു ഭൂപടം വരച്ചുതീര്‍ത്തത്
ഓരോ പെണ്‍കുട്ടിയും അറിഞ്ഞു
മാന്തിപ്പൊളിച്ച നിലവിളിയില്‍
തങ്ങളുടെ ശബ്ദം കേട്ടതും
അനന്തരം
കശക്കിയെറിഞ്ഞ പൂവ്
പരത്താന്‍ തുടങ്ങിയ സൌരഭം
ഉള്ളില്‍ നിറഞ്ഞു
വലിച്ച് പറിച്ചെടുത്ത ഗര്‍ഭപാത്രത്തില്‍
ഒരു ഭ്രൂണം വളരുന്നത് നമ്മള് അറിഞ്ഞു
ഒഴുകിപ്പരന്ന ചോര
ഭൂപടം മാറ്റിവരയ്ക്കുന്നതും.
നിരാശയുടെ നടുക്കടലില്‍
പ്രത്യാശയുടെ തോണിയാത്ര കണ്ടുവന്ന
ഒരു പെണ്‍കുട്ടി
ബസ്സില്‍ കയറുകയാണ്
മെരുങ്ങിയ ഒരു കടുവ
അവളുടെ സ്വപ്നത്തില്‍ തലചായ്ച്ചുറങ്ങി
ഹൈനകളുടെ ചിരികണ്ടപ്പോഴും
കടുവ അവളുടെ മനസ്സില്‍;
ഉറക്കമാണെങ്കിലും.
ബസ്സ് നിറയെ
ഉദ്ധരിച്ച ലിംഗങ്ങളെന്ന്
അറിഞ്ഞപ്പോള്‍ വൈകിയിരുന്നു
നടുക്കടലിലെ തോണിയാത്രയല്ല
ദില്ലി നിരത്തിലെ ബസ്സോട്ടമെന്നും
നിര്‍ത്താതെ ഓടിയ ബസ്സ്
ഒരു ഭൂപടം വരച്ചുതീര്‍ത്തത്
ഓരോ പെണ്‍കുട്ടിയും അറിഞ്ഞു
മാന്തിപ്പൊളിച്ച നിലവിളിയില്‍
തങ്ങളുടെ ശബ്ദം കേട്ടതും
അനന്തരം
കശക്കിയെറിഞ്ഞ പൂവ്
പരത്താന്‍ തുടങ്ങിയ സൌരഭം
ഉള്ളില്‍ നിറഞ്ഞു
വലിച്ച് പറിച്ചെടുത്ത ഗര്‍ഭപാത്രത്തില്‍
ഒരു ഭ്രൂണം വളരുന്നത് നമ്മള് അറിഞ്ഞു
ഒഴുകിപ്പരന്ന ചോര
ഭൂപടം മാറ്റിവരയ്ക്കുന്നതും.
12 comments:
അന്ന് രാത്രി കരകാണാനാവാത്ത നിരാശയുടെ നടുക്കടലില്‍ നിന്ന് പ്രത്യാശയുടെ ഒരു കൊച്ചു തോണി കരയ്ക്കണയുന്ന കഥ പറഞ്ഞ 'ലൈഫ് ഓഫ് പൈ' എന്ന സിനിമ കണ്ടാണ് ആ പെണ്‍കുട്ടി ബസ്സില്‍ കയറിയത്. സാഹചര്യം ഏത് കടുവയേയും പൂച്ചയാക്കുമെന്നും ആ സിനിമ പറഞ്ഞു.
ഒന്നും പറയുന്നില്ല ....ഇത്ര ക്രൂരത മനുഷ്യരില്‍ ആരും നിറച്ചു ..എങ്ങനെ ഇത്ര ക്രൂരന്നവാന് സാദിക്കുന്നു
Nannnayirikkunnu
അതെ...
dFujH mIjìý igksa'k Sfl'k'k; ,Jhsu ijc±gjØk asMlgk cÝÙý Sdcluj alykilR clPUfujsÓ'k eyÎk doml; Sdck /H<j]k ekyÙk SiSnl SisÞSul t'k ckYejA Sdlmfj fJgkalrjØj}k SinA aMk smdºj]lhjMjdxksm dmÝdX fJG]lR;;;;;
കഥയില്‍ ട്വിസ്റ്റ് വരുമെന്നു തോന്നുന്നു. ഷീലയെ വിസ്മരിച്ചു മറ്റൊരു സമ്പത്ത് കേസായി മാറുവാന്‍ സാധ്യതയില്ലെന്നു പറഞ്ഞു കൂടാ. കേസു ഡല്‍ഹിക്കു പുറത്തു വേണോ വേണ്ടെയോ എന്നു സുപ്രിം കോടതി തീരുമാനിച്ചിട്ടു വേണം മറ്റു ടെക്നിക്കാലിറ്റികളുടെ കടമ്പകള്‍ തീര്‍ക്കാന്‍.....
ചിന്തിപ്പിക്കുന്ന വരികള്‍
വെറുതെ ദില്ലിയെന്ന് എഴുതുമ്പോഴും വായിയ്ക്കുമ്പോഴും ഓര്‍ക്കുമ്പോള്‍ പോലും ആകെ ഒരു വിറയലോ വേദനയോ മനസ്സിലും ശരീരത്തിലും പടര്ന്നുപോവുകയാണ്.....
ചിന്തകളില്‍ തീപ്പിടിച്ചുകൊണ്ടിരിക്കട്ടെ
മറന്നുകളയരുത് എന്ന് മോഹമുണ്ട് .നന്നായെഴുതി വിനോദ് ..
സലാം ഈ നല്ല മനസിന്.
മനോഹരമായി എഴുതി
ശുഭാശംസകള്‍....
എണ്റ്റെ ഉല്‍ക്കണ്ഠകള്‍ പങ്ക് വെച്ച എല്ലാവര്ക്കും നന്ദി.
കടുവ മെരുങ്ങും...മനുഷ്യൻ എന്ന മൃഗമല്ലേ അതിനെക്കാൾ അപകടകാരി...എല്ലാം പെട്ടെന്നു മറക്കാൻ കഴിയുന്നു എന്നത് ഏറ്റവും മൃഗീയമായ കഴിവും. നന്നായി എഴുതി.
Post a Comment