അന്നവര്‍ ആക്രമിച്ചത്
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടമായിരുന്നു
തുരുതുരെ വെടിയുതിര്‍ത്തുകൊണ്ട് നീങ്ങവെ
മുന്നില്‍ വന്ന ഒരു കുട്ടിയുടെ ചോര തെറിച്ച്
അയാളുടെ യൂനിഫോം നനഞ്ഞു
തിരിച്ചെത്തിയപ്പോള്‍ അയാള്‍ ക്ഷീണിതനായിരുന്നു
പക്ഷേ അന്നത്തെ ദൌത്യത്തിണ്റ്റെ വിജയത്തില്‍
അയാള്‍ക്ക് സംതൃപ്തി തോന്നി
ഉറങ്ങുന്നതിന് മുമ്പായി
പതിവ് പോലെ
പഴ്സിലുള്ള മകണ്റ്റെ ചിത്രത്തില്‍
ഉമ്മ വെക്കാനൊരുങ്ങി
പക്ഷേ
ചിത്രം ചോരയില്‍ കുതിര്‍ന്നു പോയിരുന്നു
പതിവ് തെറ്റിച്ചതില്‍
മനസ്സാ ക്ഷമചോദിച്ചുകൊണ്ട്
അവന് ശുഭരാത്രി നേര്‍ന്നപ്പോള്‍
അയാള്‍ക്ക് ആശ്വാസം തോന്നി
പിന്നീട് ശാന്തനായി ഉറങ്ങി
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടമായിരുന്നു
തുരുതുരെ വെടിയുതിര്‍ത്തുകൊണ്ട് നീങ്ങവെ
മുന്നില്‍ വന്ന ഒരു കുട്ടിയുടെ ചോര തെറിച്ച്
അയാളുടെ യൂനിഫോം നനഞ്ഞു
തിരിച്ചെത്തിയപ്പോള്‍ അയാള്‍ ക്ഷീണിതനായിരുന്നു
പക്ഷേ അന്നത്തെ ദൌത്യത്തിണ്റ്റെ വിജയത്തില്‍
അയാള്‍ക്ക് സംതൃപ്തി തോന്നി
ഉറങ്ങുന്നതിന് മുമ്പായി
പതിവ് പോലെ
പഴ്സിലുള്ള മകണ്റ്റെ ചിത്രത്തില്‍
ഉമ്മ വെക്കാനൊരുങ്ങി
പക്ഷേ
ചിത്രം ചോരയില്‍ കുതിര്‍ന്നു പോയിരുന്നു
പതിവ് തെറ്റിച്ചതില്‍
മനസ്സാ ക്ഷമചോദിച്ചുകൊണ്ട്
അവന് ശുഭരാത്രി നേര്‍ന്നപ്പോള്‍
അയാള്‍ക്ക് ആശ്വാസം തോന്നി
പിന്നീട് ശാന്തനായി ഉറങ്ങി
3 comments:
നന്നായി ഉറങ്ങി. ഇനി നിങ്ങള്‍ക്ക് എല്ലാവര്ക്കും ശുഭരാത്രി നേരട്ടെ...
നാളെമുതൽ അയാൾക്ക് ഉറങ്ങാനാവില്ലല്ലൊ,,
അറിയേണ്ടത് പറയാതെ മനസ്സിലാകുന്നു..
Post a Comment