Wednesday, December 4, 2013

വേണ്ടാതായത്‌

മുറത്തില്‍ ചേറി 
കല്ലും ചത്തയും 
പെറുക്കിക്കളഞ്ഞുകൊണ്ട്‌ 
മുത്തശ്ശി 
പഴഞ്ചൊല്ല്‌ പറഞ്ഞു 

ചൂലെടുത്ത്‌ 
മാറാലയും പൊടിയും 
തൂത്ത്‌ കളയുമ്പോള്‍ 
ചേട്ട കയറാതിരിക്കാന്‍ 
പ്രാക്ക്‌ കൊണ്ടൊരു വേലി കെട്ടി 

കല്ലും ചത്തയുമില്ലാതെ 
പോളീഷ്‌ ചെയ്ത അരിയാണിപ്പോള്‍ 
മിനുമിനുപ്പുള്ള തറയും 
മാറാല കെട്ടാത്ത ചുമരുകളും 

അടുക്കളപ്പുറത്തെങ്ങോ 
ആരും കാണാതെ കിടപ്പുണ്ട്‌ 
പൊട്ടിപ്പൊളിഞ്ഞ മുറവും
കെട്ടഴിഞ്ഞ ചൂലും

6 comments:

Vinodkumar Thallasseri said...

വേണ്ടാതാവുന്നത്‌

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വേണ്ടാതായ എന്തെല്ലാം കോലങ്ങള്‍ ..

ബൈജു മണിയങ്കാല said...

പ്രാക്ക് കൊണ്ട് കെട്ടിയ വേലിയും
പോളിഷ് ചെയ്ത അരിയും
മിനുമിനുത്ത തറയും മാറാല കെട്ടാത്ത മൂലകളും
അന്യമായി പോയ മുറവും ചൂലും
സത്യം വളരെ വളരെ ഇഷ്ടപ്പെട്ടു വരികൾ ചിന്ത

Vinodkumar Thallasseri said...

നന്ദി, മുഹമ്മദ്‌, ബൈജു.

SASIKUMAR said...

ചെത്തിക്കൂർപ്പിച്ച രചന.വേണ്ടാത്തതായി ഒന്നുമില്ല.ഇനിയുമെഴുതുക.

Vinodkumar Thallasseri said...

നന്ദി, ശശികുമാര്‍