എനിക്ക് കിട്ടിയ ആദ്യ പ്രണയസമ്മാനം
തീപ്പെട്ടി കൂട്ടിലടച്ച
പൂത്താങ്കീരി
രാത്രി മുഴുവന്‍
അത് ചിലച്ചുകൊണ്ടിരുന്നു
കാലത്തെണീറ്റപ്പോള്‍
ഒഴിഞ്ഞ തീപ്പെട്ടിക്കൂട് മാത്രം
പക്ഷേ
ഉള്ളില്‍ പൂത്താങ്കീരി
നിര്‍ത്താതെ ചിലച്ചു
അന്ന് ചിലച്ച പൂത്താങ്കീരി
മൌനമായിട്ടും
ഉള്ളില്‍
ഒഴിഞ്ഞ തീപ്പെട്ടിക്കൂട് സൂക്ഷിച്ചു
പക്ഷേ
എപ്പോഴാണ്
എവിടെയാണ്
ആ തീപ്പെട്ടിക്കൂട്
കളഞ്ഞുപോയത്...
6 comments:
ഏറെ നാളുകള്‍ക്കുശേഷം ഒരു കവിത.
കാലം കട്ടെടുത്ത മോഹങ്ങള്‍ ..അല്ലെ..
കൊള്ളാം, നന്നായിട്ടുണ്ട്...
തിരക്കിനിടയിൽ,അക്കങ്ങൾക്കിടയിൽ, അല്ലായ്കിൽ യാത്രകളിലെ അർത്ഥമില്ലാത്ത ഒരു സ്റ്റോപ്പിൽ ആകാം നഷ്ടപ്പെട്ടത് !
അന്ന് ചിലച്ച പൂത്താങ്കീരി
മൌനമായിട്ടും
ഉള്ളില്‍
ഒഴിഞ്ഞ തീപ്പെട്ടിക്കൂട് സൂക്ഷിച്ചു
ഓര്‍മ്മകളുടെ വിങ്ങലുകള്‍ കൂട് നഷ്ടപ്പെട്ടാലും....ഓര്‍പ്പെടുത്തിക്കൊണ്ടിരിക്കും...... അതുകൊണ്ടാണ് ഏറെക്കാലത്തിനു ശേഷം വിനോദേട്ടന് ഇതെഴുതാന്‍ കഴിഞ്ഞത്....
തുഞ്ചന്‍ പറമ്പില്‍ വച്ച് തന്ന പുസ്തകം വായിച്ചപ്പോഴാണ് അനുഭവങ്ങൾ കൂട്ടുകാരനാക്കിയ വിനോദേട്ടനെ മനസ്സിലാക്കിയത്..... വരാന്‍ വൈകിയതില്‍ ക്ഷമിക്കുക..... ഇനി കൂടെയുണ്ടാകും..... ഞാനും ചിലത് കുറിക്കുന്നു ..... വരുമെന്ന് പ്രതീക്ഷിക്കുന്നു......
Post a Comment