വീടിന് ഇടനാഴികള്‍ വേണം.
അടുക്കളയ്ക് ഉമ്മറത്തേയ്ക് നടക്കാന്‍,
കിടപ്പുമുറിയ്കും ഭക്ഷണമുറിയ്കുംരുചികള് പങ്ക് വെയ്കാന്‍.
ഇല്ലെങ്കില്‍ ഇരിപ്പുമുറി വളര്ന്ന്അടുക്കളയെ വീര്‍പ്പുമുട്ടിക്കും.
'ജിങ്കിള്ബെല്... ' 'രതിസുഖസാരേ.. 'യില്അപശ്രുതിയാകും.
വാക്കായ് പൊട്ടിവിരിയാത്ത സത്യങ്ങള്മോക്ഷം കിട്ടാതലയും.
അടുക്കളക്കോലായില്‍ പരദൂഷണം കൂട്ടി മുറുക്കിയതിണ്റ്റെ ചെറുമണം
വഴിതെറ്റി അരുതാത്തിടത്തെത്തും.
ഇടനാഴിയുടെ ചൂലിന് തുമ്പെത്താത്ത മൂലയില്‍ അടിഞ്ഞുകിടപ്പുണ്ട്;
ആദ്യചുംബനത്തിണ്റ്റെ ഇളനീര്‍മധുരം,
ഒരാലിംഗനത്തിണ്റ്റെ ആലസ്യം
അടക്കിയ ഒരു തേങ്ങല്‍.
എന്നോ കേട്ട് മറന്ന ഒരു രഹസ്യ കാമുകണ്റ്റെ
പതിഞ്ഞ പാദപതനം,
ഉടഞ്ഞ കുപ്പിവളകളുടെ സീല്‍ക്കാരം.
വീടിന്ഇടനാഴികള് വേണം.
Saturday, December 13, 2008
Subscribe to:
Post Comments (Atom)
3 comments:
"ഇടനാഴിയുടെ ചൂലിന് തുമ്പെത്താത്ത മൂലയില്‍ അടിഞ്ഞുകിടപ്പുണ്ട്;
ആദ്യചുംബനത്തിണ്റ്റെ ഇളനീര്‍മധുരം,"
മനോഹരമായിരിക്കുന്നു വിനോദ്.
(ഒ.ടോ. ഈ വേര്‍ഡ് വെരിഫിക്കേഷന് എടുത്തു കളഞ്ഞുകൂടെ?)
വളരെ ലളിതമായി,ചിന്തോദ്ദീപകമായി
കാര്യം അവതരിച്ചിരിപ്പിക്കുന്നല്ലോ...
ഒരു വേള,ആ ഇടനാഴി ഇല്ലാതായിരുവെങ്കില്?
"ഇല്ലെങ്കില്‍ ഇരിപ്പുമുറി വളര്ന്ന്അടുക്കളയെ വീര്‍പ്പുമുട്ടിക്കും."
കുറിക്കു കൊള്ളുന്നു!!!
ഉരുക്കഴിച്ചെടുക്കാനൊരുപാടുണ്ട്...
ആശംസകള്‍....
നന്ദി രണ്‍ജിത്. ചെമ്മാടിലേയും പരപ്പനങ്ങാടിയിലേയും ഞാന്‍ കാണാത്ത മഴ ഞാന്‍ ഓര്തുവെക്കുന്നു. പഴമ്പാട്ടുകാരന്‍.
Post a Comment