Thursday, December 25, 2008

നേരം

ഓരോന്നിനുംഅതിണ്റ്റേതായ നേരമുണ്ട്‌.
മുട്ടയ്ക്കുള്ളില്‍ വളര്‍ച്ചയെത്തുന്ന കോഴിക്കുഞ്ഞിനറിയാം
തോട്‌ പൊട്ടിച്ച്‌ ലോകത്തിണ്റ്റെ വിശാലതയിലേയ്ക്‌ഉറ്റുനോക്കേണ്ട നിമിഷം.
അടയിരിക്കുന്ന തള്ളക്കോഴിയുംആ നിമിഷത്തിണ്റ്റെ വിളി കേള്‍ക്കും.

വിരിയാന്‍ വെമ്പിനില്‍ക്കുന്ന മൊട്ടിനറിയാം
പൊട്ടിവിരിയേണ്ടുന്ന ആ നിമിഷം.
നേരമെത്തുമ്പോള്‍
ജൈവബന്ധങ്ങള്‍ അറുത്ത്‌പൂവിന്‌ കൊഴിഞ്ഞേ തീരൂ.
കവിത മുളപൊട്ടുന്ന നിമിഷത്തിണ്റ്റെ വിളി കേള്‍ക്കുന്നവനാരോഅവന്‍ കവി.

നേരമല്ലാത്ത നേരത്തായാല്‍
നേരും നേരമ്പോക്കാവുംചിലപ്പോള്‍ നെറികേടും.

ഓരോന്നിനുംഅതിണ്റ്റേതായ നേരമുണ്ട്‌.
പക്ഷെ അത്‌ പഞ്ചാംഗത്തില്‍ തേടരുത്‌
നിരത്തിയ കവിടിയില്‍ തെളിയില്ല.

4 comments:

siva // ശിവ said...

കുറെ നല്ല കാര്യങ്ങള്‍.....

പകല്‍കിനാവന്‍ | daYdreaMer said...

താങ്കളുടെ ഈ പറച്ചിലുകള്‍ വളരെ വെത്യസ്തമാണ്... നന്ദി ഈ വഴി കാണിച്ചതിന്... എനിക്കിട്ട കമെന്റ്ടിലൂടെയാ ഇവിടെ എത്തിയത്......
.. ആശംസകള്‍...

ajeesh dasan said...

ee blogilekku varaanum eekavithakal
vaayikkaanum saadhichathil enikku orupaadu santhoshamundu..priyappetta changaatheeee....

വിഷ്ണു പ്രസാദ് said...

ഇന്നാണ് കണ്ടത്.ഗൂഗിളില്‍ സെര്‍ച്ച് ചെയ്യേണ്ടി വന്നു. നല്ല കവിതകള്‍.