Wednesday, December 31, 2008

വാക്കുകള്‍

വാക്കുകള്‍ നുകങ്ങളാണ്‌,
രണ്ട്‌ കാലിലും നാല്‌ കാലിലും
നിവര്‍ന്ന്‌ നില്‍ക്കുന്നഅക്ഷരങ്ങളുടെ മുതുകില്‍.

വാക്കുകള്‍
പൊട്ടക്കിണറ്‌ പോലെ.
കുരുടണ്റ്റെ വഴിയില്‍ അത്‌
അഗാധതയിലേക്കുള്ള ഒരു വീഴ്ചഒളിച്ചുവെക്കുന്നു.
പക്ഷെ,അതിണ്റ്റെ ആഴമളക്കാന്‍ ശ്രമിക്കരുത്‌.

വാക്കില്‍
ഒരു ഒറ്റുകാരന്‍ മറഞ്ഞിരിപ്പുണ്ട്‌,
ഒരിര പതുങ്ങിയിരിപ്പുണ്ട്‌.

വാക്കുകള്‍
കവിയ്ക്‌ അത്താണിയാണ്‌,
വായനക്കാരന്‌ ചുമടും.

വാക്കുകള്‍
കവിയ്ക്‌ സ്വപ്നം കണ്ടുറങ്ങാന്‍ വെല്‍ വെറ്റ്‌ മെത്ത പോലെ,
കവിതയ്ക്‌ തല തല്ലിക്കരയാന്‍മീസാന്‍ കല്ല്‌ പോലെ.

വാക്കുകള്‍
വഴുതുന്ന നിലം പോലെ
കവിയുടെ പാതയില്‍
‍ഇടറുന്ന പാദങ്ങള്‍ക്ക്‌ കീഴില്‍.

ഞാനെഴുതുമ്പോള്‍
വാക്കുകള്‍
‍വക്ക്‌ പൊട്ടിയ കലം പോലെ.

7 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വിനോദ്‌:
മനോഹരം.. എഴുതാന്‍ വാക്കുകളില്ല. പുതുവത്സരാശംസകള്‍!

ajeesh dasan said...

ee vaakkukal vaku pottiya kalam pole alla...
nannaayirikkunnu sir...
ashamsakal..

SreeDeviNair.ശ്രീരാഗം said...

നല്ല പോസ്റ്റ്
ഇഷ്ടമായീ.....
ആശംസകള്‍

സസ്നേഹം,
ശ്രീദേവിനായര്‍

B Shihab said...

ഇഷ്ടമായീ.....
ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

വാക്കില്‍
ഒരു ഒറ്റുകാരന്‍ മറഞ്ഞിരിപ്പുണ്ട്‌,
ഒരിര പതുങ്ങിയിരിപ്പുണ്ട്‌.

ഈ വരികള്‍ ഇഷ്ടപ്പെട്ടു...
പിന്നെ

'ഞാനെഴുതുമ്പോള്‍
വാക്കുകള്‍
‍വക്ക്‌ പൊട്ടിയ കലം പോലെ.'
എന്ന് പറഞ്ഞു നിറുത്തി അല്ലെ...

:(

Ranjith chemmad / ചെമ്മാടൻ said...

"വാക്കുകള്‍ നുകങ്ങളാണ്‌,
രണ്ട്‌ കാലിലും നാല്‌ കാലിലും
നിവര്‍ന്ന്‌ നില്‍ക്കുന്നഅക്ഷരങ്ങളുടെ മുതുകില്‍."
നല്ല കല്പ്പന!!! ഞാനൊന്ന് കാളപൂട്ടിനോക്കട്ടെ...

Vinodkumar Thallasseri said...

എം.എന്‍.വിജയന്‍ മാഷ്‌ ഒരിക്കല്‍ പറഞ്ഞു, വാക്കുകള്‍ നമ്മെ നഗ്നരാക്കുന്നു, എന്ന്‌. കമണ്റ്റിയ എല്ലാവര്‍ക്കും നന്ദി.
രണ്‍ജിത്തിനോട്‌. വളരെ നല്ല പൂട്ടുകാരനാണെന്ന്‌ തെളിയിച്ചിട്ടുണ്ടല്ലോ. നുകം കെട്ടുന്നത്‌ ശരിയായിത്തന്നെ. പഴമ്പാട്ടുകാരന്‍.