ഓരോന്നിനുംഅതിണ്റ്റേതായ ഇടമുണ്ട്.
നിലവിളക്ക്:
പുളിയിട്ട് തേച്ച് മിനുക്കി തിരി തെളിച്ച്
വീടിന്ന് വെളിച്ചമായ്
അദ്ദേഹത്തിണ്റ്റെ മനസ്സില്‍ തെളിച്ചമായ്
പൂമുഖപ്പടിയില്‍.
തിരിയണഞ്ഞാല്‍
മുറിയുടെ ഇരുട്ടുമൂലയില്‍
ഒരു പ്രകാശനാളത്തിണ്റ്റെ ഓര്‍മ്മയിലേക്ക്
തുറക്കാനാകാത്ത
തുറിച്ച മാറാലക്കണ്ണുകളുമായ്,
നാളെതന്‍ ക്ളാവിലേക്ക് കാലും നീട്ടി.
സമ്മാനക്കപ്പുകള്‍
സ്വീകരണമുറിയില്‍ത്തന്നെ.
നേടിയ കൈകള്‍ക്ക് എത്താ ഉയരത്തില്‍,
ചില്ലലമാരയില്‍
അവളുടെ കൊതിക്കണ്ണില്‍ കരടായ്
നമ്മുടെ പൊങ്ങച്ചത്തൊപ്പിയില്‍ തൂവലായ്.
ചൂലിണ്റ്റെ ഇടം
വാതിലിന് പിറകിലാണ്.
എലുമ്പുമെച്ചിലും കൊഴിഞ്ഞ ഇലകളൂം
ഇടറിയ കാലടിപ്പാടുകളും തൂത്തുവാരിക്കളഞ്ഞ്
വിശുദ്ധിയുടെ കണിയൊരുക്കുന്നവള്‍,
സ്വയം കണിയാകാന്‍ കൊള്ളാത്തവള്‍,
അശ്രീകരം;
അവള് മറഞ്ഞിരിക്കണം.
കറിക്കത്തിക്കുമുണ്ട് ഒരിടം.
പരതുന്ന കൈക്കരുത്തിന് വഴങ്ങി
അവന് വേണ്ടി
കീറാനും മുറിക്കാനും കൊല്ലാനും
അവസരം സ്വപ്നം കണ്ടിരിക്കാന്‍;
ഇടം മാറിയിരിക്കുമ്പോള്‍
തന്നിഷ്ടത്തോടെ മുറിച്ചും നോവിച്ചും ചോര ചീറ്റിയും
കടിച്ചുകീറാന്‍ പാകത്തില്‍.
ഓരോ ഇടം മാറ്റത്തിലും
ഒരു കലഹം മറഞ്ഞിരിപ്പുണ്ട്,
ഒരു വെല്ലുവിളിയും;
കല്‍പ്പിച്ചുകിട്ടിയ ഇടത്തിണ്റ്റെ നിഷേധം.
ഓരോ ഇടം മാറ്റവുംഓരോ തുടലറുക്കലാണ്.
Friday, February 6, 2009
Subscribe to:
Post Comments (Atom)
8 comments:
നമുക്ക് സ്വന്തമെന്ന് കരുതുന്ന ഇടം പോലും പലപ്പോഴും നമുക്ക് കല്പ്പിച്ചുകിട്ടുന്നതാണ്. ഇത് വസ്തുക്കള്‍ക്ക് മാത്രമല്ല ബാധകം. ഇത് നിഷേധിച്ചാലോ, കലഹം. ചിലപ്പോള്‍ കലാപം വരെ വളര്ന്നേക്കാവുന്നവ. ഇങ്ങനെ കലഹിച്ചവര്‍ അനേകം പേരുണ്ട്. കേരളത്തിലെ വിനയ ഒരു ഉദാഹരണം.
കുറേ മുന്‍പെഴുതിയ കവിത പോസ്റ്റ് ചെയ്യാന്‍ നിമിത്തമായത് സിജിസുരേന്ദ്രണ്റ്റെ 'അവരെന്നെ ഫെമിനിസ്റ്റാക്കി' എന്ന പോസ്റ്റ്.
ഓരോ ഇടം മാറ്റത്തിലും
ഒരു കലഹം മറഞ്ഞിരിപ്പുണ്ട്,
ഒരു വെല്ലുവിളിയും;
കല്‍പ്പിച്ചുകിട്ടിയ ഇടത്തിണ്റ്റെ നിഷേധം.
ഓരോ ഇടം മാറ്റവുംഓരോ തുടലറുക്കലാണ്.
വളരെ നന്നായിരിക്കുന്നു ചിന്തകള്‍.. അഭിവാദ്യങ്ങള്‍...
Idam mariyathukondu nammalenthellam anubhavikkunnu.(Vendathu venda idathe irikkavu/iruthaavu) Good luck.
ഇരിക്കേണ്ടിടത്ത് ഇരിക്കണം.
ചിന്തകള്‍ ആസ്വദിച്ചു..
nalla aashayangal niranja chinthaagathi...
വളരെ നല്ല കവിത...
ആശംസകള്‍...*
എന്താ പറയാ, നന്നായിരിക്കുന്നു, ഇടങ്ങള്‍ നിഷേധിക്കപ്പെടുന്പോള്‍ ചെറുത്തുനില്പ്പുകളുണ്ടാകുന്നു, അവ വെറുതെയാകുന്പോള് പാര്ശ്വവല്ക്കരിക്കപ്പെട്ടവരുണ്ടാകുന്നു..ഓരോരുത്തരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുത തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു
കീറാനും മുറിക്കാനും കൊല്ലാനും
അവസരം സ്വപ്നം കണ്ടിരിക്കാന്‍.......നല്ല വരികള്‍
Post a Comment