നീന്തിക്കടക്കാന്‍
പ്രണയത്തിണ്റ്റെ
കരകാണാക്കടല്‍ മുന്നില്‍
നമ്മളോ,
മൌനത്തിണ്റ്റെ പൊങ്ങുതടിയിലേറി
എങ്ങോട്ടെന്നറിയാതെഒഴുകുന്നു.
പ്രണയിക്കുമ്പോള്‍
മൌനം
നേര്‍ത്ത മൂടല്‍മഞ്ഞായ് പുണരും
പക്ഷേ
ഇപ്പോള്‍
കൂരിരുട്ടിണ്റ്റെ കരിമ്പടമായ്
നമ്മെ മൂടുന്നു
പരസ്പരം കാണാനാവാതെ
നമുക്ക് വീര്‍പ്പുമുട്ടുന്നു.
പറയാത്ത വാക്കുകള്‍ കൊണ്ടെന്നെ
കീറിമുറിക്കുമ്പോള്‍
ചോര പൊടിയുന്നത്
സ്വന്തം ഉടലില്‍ നിന്നാണെന്ന്
നീയറിയാത്തതെന്ത്
സ്വീകരണമുറിയില്‍
മുഖം തിരിച്ചാണിരിപ്പ്
അടുപ്പില്‍ പാതിവെന്തിരിപ്പുണ്ട്
തീന്മേശമേല് തൂവിക്കിടപ്പുണ്ട്
പിണക്കം
'പാ' യിലെ
ഇണക്കം മാത്രമായെങ്കില്‍....
Monday, October 5, 2009
Subscribe to:
Post Comments (Atom)
14 comments:
പിണക്കം 'പാ' യിലെ ഇണക്കം മാത്രമായെങ്കില്‍...
അയ്യോ... തലശ്ശേരി ചേട്ടാ എത്രയും പെട്ടെന്ന് കോമ്പ്രമൈസ് ആക്കു പ്രശ്നങ്ങള്‍... പ്രണയത്തിന്റെ ആ മൂടല്‍ മഞ്ഞില്‍ മഴവില്ലുകൊണ്ട് വര്‍ണ്ണ കവിത രചിക്കുക... അശംസകള്‍ :):):)
"പ്രണയിക്കുമ്പോള്‍
മൌനം
നേര്‍ത്ത മൂടല്‍മഞ്ഞായ് പുണരും "
അതു പൂര്‍ണ്ണ സത്യം. സമ്മതിച്ചിരിക്കുന്നു.
പറയാത്ത വാക്കുകള്‍ കൊണ്ടെന്നെ
കീറിമുറിക്കുമ്പോള്‍
ചോര പൊടിയുന്നത്
സ്വന്തം ഉടലില്‍ നിന്നാണെന്ന്
നീയറിയാത്തതെന്ത്
അശംസകള്‍
കനലായ് എരിയുമടുക്കളയും
ബീഡി പുകയ്ക്കും ഉമ്മറവും
വാക്കുകളില്‍ പിണഞ്ഞു പിണങ്ങും...
;)
പിണക്കം
'പാ' യിലെ
ഇണക്കം മാത്രമായെങ്കില്‍....
പിണക്കം
'പാ' യിലെ
ഇണക്കം മാത്രമായെങ്കില്‍....!!
വാക്കുകള്‍ മറഞ്ഞിരിക്കുന്നു..
ഒരു മാസമായി പോസ്റ്റൊന്നും കണ്ടില്ല???
പിണക്കം കഴിഞ്ഞ് ഇണങ്ങി എഴുന്നേറ്റില്ലേ??
പ്രണയിക്കുമ്പോള്‍
മൌനം
നേര്‍ത്ത മൂടല്‍മഞ്ഞായ് പുണരും
പക്ഷേ ഇപ്പോള്‍
കൂരിരുട്ടിണ്റ്റെ കരിമ്പടമായ്
നമ്മെ മൂടുന്നു
പരസ്പരം കാണാനാവാതെ
നമുക്ക് വീര്‍പ്പുമുട്ടുന്നു.
..........
കൂടെ വരുന്ന ഓര്‍മ്മകള്‍ ...
ഒട്ടും തൂവി
ഇല്ലാണ്ടാവാത്ത കവിത
എന്ന് വിശേഷിപ്പിക്കുന്നു
പരസ്പരം കാണാനാവാതെ
നമുക്ക് വീര്‍പ്പുമുട്ടുന്നു,......
അടുപ്പില്‍ പാതിവെന്തിരിപ്പുണ്ട്
തീന്മേശമേല് തൂവിക്കിടപ്പുണ്ട്
ഇഷ്ടായി
നന്നായി ആസ്വതിക്കാന്‍ പറ്റി, നന്മ്മകള്
പറഞ്ഞതോ,പറയാത്തതോ ആയ
വാക്കുകള്‍ കൊണ്ട് കീറി മുറിക്കുമ്പോള്‍
ചോര പൊടിയുന്നത്
സ്വന്തം ഉടലില്‍ നിന്നാണെന്ന്
തിരിച്ചറിയാന്‍ കഴിവുണ്ടായിട്ടും തിരിച്ചറിയുന്നതായി
ഭാവിക്കാത്തതാണ് നമ്മുടെ മിടുക്ക്...?
കുറെ ദിവസങ്ങള്‍ നീണ്ട, ശീതകാലത്തിനു മുമ്പെ വന്നുമൂടിയ ഒരു ശീതകാല നിദ്രയിലായിരുന്നു. ഇന്നാണ് ബ്ളോഗിലേക്ക് ഉണര്‍ന്നത്. പിണക്കത്തിലൂടെ കടന്നുപോയ എല്ലാവര്ക്കും നന്ദി.
പിണക്കം
'പാ' യിലെ
ഇണക്കം മാത്രമായെങ്കില്‍....
ha ha ha........
nannaayirikkunnu
Post a Comment