Saturday, July 21, 2012

നേര്‌

നേര്‌
ഞങ്ങള്‍ക്കൊപ്പം
ഇപ്പുറത്താണെന്ന്‌
അപ്പുറത്ത്‌ നിന്ന്‌ നീ പറഞ്ഞു

പക്ഷേ എനിക്കറിയാമായിരുന്നു
നേര്‌
ഞങ്ങള്‍ക്കൊപ്പം
ഇപ്പുറത്താണെന്ന്‌

തര്‍ക്കം തുടരവെ
ആളുകള്‍ പറ്റം ചേര്‍ന്നു
ഞങ്ങള്‍ക്കൊപ്പവും നിങ്ങള്‍ക്കൊപ്പവും

അപ്പോള്‍ 
നമ്മുടെ രണ്ടുപേരുടേയും കാലടികളെ നനച്ചുകൊണ്ട്‌
പുഴ ഒഴുകുന്നുണ്ടായിരുന്നു.

ചളിയും ചപ്പുചവറുകളും വഹിച്ച്‌
ഒഴുകിയ പുഴയുടെ അടിത്തട്ടില്‍
നിരന്തരമായ ഒഴുക്ക്‌ രാകി മിനുക്കിയ
വെള്ളാരങ്കല്ലുകള്‍
രത്നങ്ങളായ്‌ തിളങ്ങി,
ആരും കാണാതെ. 

12 comments:

Vinodkumar Thallasseri said...

എല്ലാവരും പറയുന്നു നേര്‌ ഞങ്ങള്‍ക്കൊപ്പമാണെന്ന്‌. ഞങ്ങള്‍ നേരിണ്റ്റെ ഒപ്പമാണെന്ന്‌ ആരും പറയുന്നില്ല. നേര്‌ ഇതിനിടയില്‍ എവിടെയോ ആണെന്ന്‌ അനുഭവം. നമ്മള്‍ തിരയുന്നത്‌ അപ്പുറത്തും ഇപ്പുറത്തും. നേര്‌ കാണാതെ കാണുന്നത്‌ നേരെന്ന്‌ നമ്മള്‍ വിശ്വസിക്കുന്നു.

ശരത്കാല മഴ said...

നേര് എന്നും ഒരു വഴി മാത്രം സഞ്ചരിക്കും നമ്മൊക്കെ പല വഴിയും . എനിക്കും നിനക്കും ഇടയില്‍ ഒരു കടല്‍ മാത്രം. പലപ്പോഴും കടലിലെ എവിടെയോ ഒരു കോണില്‍ നേരും നെറിയും. ഞാനെന്ന ഭാവം ഇ കടലില്‍ മുങ്ങി ചാവുമ്പോള്‍ മാത്രം നീ എന്ന മനുഷ്യനെ അതിലുള്ള നേരിനെ എനിക്ക് കാണാന്‍ കഴിയൂ. കവിത നന്നായിട്ടുണ്ട്. സരളമായ അവതരണം. കൂടുതല്‍ എഴുതുക ..........ആശംസകള്‍ !

Arif Zain said...

മനുഷ്യര്‍ എന്തിനെന്നറിയാതെ തമ്മില്‍ തമ്മില്‍ കലഹിക്കുമ്പോഴും എല്ലാവരും ഒരു ധാരയുടെ ബാക്കിയാണെന്നുണര്‍ത്തി പുഴ വജ്രശോഭ ഉള്ളിലൊളിപ്പിച്ച് അവനെ തഴുകി കടന്നു പോകുന്നു. അവര്‍ക്കറിയാം എന്നിട്ടും അറിയാത്ത പോലെ നദിയുടെ കാരുണ്യത്തെ കണ്ടില്ലെന്നു നടിക്കുന്നു.

Unknown said...

നേര്‌ ,ഇപ്പുറത്തിന്റെയും അപ്പുറത്തിന്റെയും ഇടയില്‍ എവിടെയോ ആണ്

Vinodkumar Thallasseri said...

നമ്മള്‍ ദിനമെന്നോണം കേള്‍ക്കുന്ന, വായിക്കുന്ന ഓരോ കാര്യത്തിലും, ഈ സംശയം എനിക്ക്‌ തോന്നുന്നു. രണ്ട്‌ വശത്തുമായി കൃത്യമായി പകുത്തുനില്‍ക്കുമ്പോള്‍ നമ്മള്‍ നേരിനെ നോക്കുന്നത്‌ ഈ രണ്ട്‌ വശത്തും മാത്രം.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

എന്റെ കണ്ണുകള് കാണുന്നത് നിന്നെയും നിന്റെ കണ്ണുകള് കാണുന്നത് എന്നേയും മാത്രമാണെന്നറിയാമല്ലോ.

kanakkoor said...

നന്നായി.
ഇതിലും നല്ല ഒരു കവിത ആകുമായിരുന്നു . അല്പം ശ്രദ്ധിചെങ്കില്‍ എന്ന് തോന്നി
ആദ്യപകുതിയും പിന്നുള്ള ഭാഗവും ചേരാതെ നില്‍ക്കുന്നു .

സാക്ഷ said...

പുഴ ഒരു ഒഴുക്കല്ല
അതൊരു നിലവിളിയാണ്..
ഓര്‍മ്മയും നിലവിളിയും
ഒഴുകി ചേര്‍ന്ന ഇടവഴിയാണ്
അപ്പുറത്തിനും, ഇപ്പുറത്തിനും
ഇടയിലെ പുറത്താക്കപ്പെട്ടവന്റെ
മിടിക്കുന്ന ഇടനെഞ്ചാണ്
അതില്‍ ഒരു വെണ്‍ശംഖുണ്ട്
ചുണ്ടും ഹൃദയവും ചേര്‍ത്ത്
ഓങ്കാരമുണ്ടാക്കാന്‍ പാകത്തില്‍..

Vinodkumar Thallasseri said...

ജിതേന്ദ്ര, അത്‌ തന്നെ. നമ്മള്‍ നോക്കുന്നത്‌ പരസ്പരം മത്രമാണ്‌. കാണേണ്ട നേര്‌ കാണാതെ പോകുന്നു, അത്‌ തിളങ്ങുന്നുണ്ടെങ്കിലും.

കണക്കൂറ്‍, ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്‌ രണ്ടാം ഭാഗത്തിലുണ്ട്‌. അത്‌ താങ്കളില്‍ എത്തിയില്ലെങ്കില്‍ അത്‌ എണ്റ്റെ പോരയ്മയായി ഞാന്‍ അറിയുന്നു.

'അപ്പുറത്തിനും, ഇപ്പുറത്തിനും
ഇടയിലെ പുറത്താക്കപ്പെട്ടവന്റെ
മിടിക്കുന്ന ഇടനെഞ്ചാണ്'

ധര്‍മരാജ്‌, ഇത്‌ ഗംഭീരമായി.

Unknown said...

plastic carries life

Unknown said...

kollam plastic jeevitham. naerariyan naerathae sramam nadathiyillae. Pakuthiyil ittu ponnathu sontham kozhappam kondum aaagam. Oru swayam vimarasanam nadathi nokkuuuuuu ............?????????????

Unknown said...

kollam plastic jeevitham. naerariyan naerathae sramam nadathiyillae. Pakuthiyil ittu ponnathu sontham kozhappam kondum aaagam. Oru swayam vimarasanam nadathi nokkuuuuuu ............?????????????