റബര്‍ ഉറ
പണ്ട്
അന്ത:പുരത്തിണ്റ്റെ
കൊട്ടിയടച്ച വാതായനങ്ങള്‍ക്ക്
കാവലിരുന്നൂ, ഹിജഡകള്‍
ഇന്ന്
പ്രണയിക്കുന്ന കോശങ്ങളുടെ സംഗമം
തടഞ്ഞുനില്‍പ്പാണ്
ഞാന്‍.
പ്ളാസ്റ്റിക് കവര്‍
ഉള്ളില്‍
മുല്ലപ്പൂക്കളെ ഏറ്റുവാങ്ങാറുണ്ട്
പക്ഷേ
പ്രണയമണം നുകരാന്‍
എനിക്കാവില്ല.
മുഴുത്ത തക്കാളി കവിളില്‍
കവിളുരുമ്മി തുടുക്കാനും
വെണ്ടയ്ക്കയുടെ പച്ചമണത്തില്‍
ഉന്മേഷം കൊള്ളാനും
ആശയുണ്ട്.
ഉള്ളിയോട് ചേര്‍ന്ന്
കണ്ണീര് തൂവാനും മൂക്ക് ചീറ്റാനും
അറുത്ത് തള്ളിയ കോഴിയുടെ
കണ്ഠത്തില് നിലച്ചുപോയ അവസാന വാക്കിന്
കാത് കൊടുക്കാനും
എനിക്കാവില്ല.
വെയിലില്‍ വാടിത്തളര്‍ന്നുറങ്ങാനും
ഇക്കിളിയിടുന്ന മഴവിരലുകളില്‍
കുതിര്‍ന്ന് തുളുമ്പാനുമാവാതെ
ചൂളയില്‍ തിളച്ചുരുകി
പലരൂപങ്ങളില്‍
പലവര്‍ണ്ണങ്ങളില്‍
വീണ്ടും വീണ്ടും
ജന്മമെടുത്തുകൊണ്ടേയിരിക്കുന്നു
ഒരിക്കലും കിട്ടാത്ത മോക്ഷം കാത്ത്
ദ്രവിയ്ക്കാതെ നശിക്കാതെ
മണ്ണിലലിയാനാവാതെ....
19 comments:
ഞാന്‍ ഒരു പ്ളാസ്റ്റിക് അനുകൂലി ആണെന്ന് തെറ്റിദ്ധരിക്കരുതേ... അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് നല്ല ബോദ്ധ്യം ഉണ്ട് താനും. വേറൊരു കോണില്‍ നിന്ന് നോക്കി എന്ന് മാത്രം.
ഉറയൂരുമ്പോള്‍...
വിരക്തിയില്‍ മുഖം തിരിച്ച് അവള്,
കുഴഞ്ഞ പുല്ലിംഗം ശര്ധിച്ച
അമ്ലഗന്ധത്തോടെ കുളിമുറിയിലേക്ക് നടക്കുംബോള്‍
എല്ലാ ആവേശങ്ങളും വൃദ്ധമാവുമെന്നൊരു യുക്തിമേല്‍
ജീവിതം ഉറയൂരിയിടാം...
നന്നായി സ്നേഹിതാ നിന്റെ സ്ഫടിക ദര്‍ശനങ്ങള്‍...
കാറ്റില്‍ പെട്ട് ശ്വാസം കിട്ടാതെ വായുവില്‍ ഉയരത്തില്‍
നിശ്ചലമായ പ്ലാസ്റ്റിക്ക് കൂടുകള്‍ നോക്കി നില്ക്കാന് എനിക്കിഷ്ടമാണ്..
ഭൂമിയിലേക്ക് ഇനീ ഇല്ല എന്നപോലെ തുറന്നു പിടിച്ച വായോടെ വീണ്ടും വീണ്ടും
മേലോട്ട് നീന്തുന്നവ...
ഈ കൂട് അടി വശം മുറിച്ചാല്‍ ഒരു വയസ്സ് കാരി പെണ്‍കുട്ടികള്‍ക്കുള്ള പെറ്റിക്കോട്ടായി.
പരീക്ഷിച്ചു നോക്കൂ...
നന്നായിട്ടുണ്ട് വിനോദേട്ടാ
പ്ലാസ്റ്റിക്ക് ലോകം,, നന്നായിട്ടുണ്ട്.
ഉറയുടെ കഥ മിനിനർമത്തിൽ വായിച്ചിരുന്നോ?
ധര്‍മരാജ്, പ്ളാസ്റ്റിക്കിനെക്കുറിച്ച് ഒരു വേറിട്ട നോട്ടം, അത്രയേ കരുതിയുള്ളു.
മിനി ടീച്ചര്‍, ടീചറിണ്റ്റെ കുറിപ്പ് കണ്ടില്ല, ഇതുവരെ. നോക്കാം.
സിജി, നന്ദി.
വ്യക്തമാക്കപ്പെടുന്ന അതിന്റെ വേദനകള്‍ ,ആ വാക്കുകള്‍ ഉരുത്തിരിഞ്ഞെത്തുന്നത് മനുഷ്യന്റെ വേവലാതികളില്‍ ..നല്ല വരികള്‍
ശ്രീ മുഹമ്മെദ്, അത് തന്നെ. ഒന്നും അനുഭവിക്കാന്‍ കഴിയാതെ എല്ലാത്തിനും സാക്ഷി മാത്രാകേണ്ടി വരുന്ന ഒരവസ്ഥ. അതാണ് ഞാനുദ്ദേശിച്ചത്. നന്ദി, നല്ല വായനയ്ക്ക്.
വേറിട്ട കാഴ്ചകള്‍ പങ്ക് വെക്കുന്നു
പ്ലാസ്റ്റിക് ജന്മങളാണെങുമെന്ന തോന്നലില്‍ ഉള്ളുലഞുപോയി.
ആദ്യത്തെ കവിത.. കുട്ടിയായിരുന്നപ്പോള്‍ മിഠായിക്കുപ്പി കാണുമ്പോഴൊക്കെ
എനിക്കു തോന്നിയിരുന്ന കാര്യം ആയതുകൊണ്ട് പ്രത്യേകിച്ചൊന്നും തോന്നിയില്ല്.
(അക്ഷര വൈകല്യങള് പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള കമന്റ് ആയതുകൊണ്ട്
ഒഴിവാക്കുന്നില്ല.)
Plastic janmangngaL. Good usage.
നന്നായി അവതരിപ്പിച്ചു പ്ലാസ്ടിക്കിനെ
ആശംസകള്‍
http://admadalangal.blogspot.com/
ദ്രവിയ്ക്കാതെ കിടക്കുന്ന വിലക്കപ്പെട്ട ഒന്ന്, ഒരോ പൊതിയഴിക്കലിനു ശേഷവും എത്ര ലാഘവത്തോടെ നാമതിനെ വഴിയിലുപേക്ഷിക്കുന്നു, നന്നായി ഭാവന.
ഗോപന്കുമാര്, ശശികുമാര്‍, നന്ദി നല്ല വാക്കുകള്‍ക്ക്.
വലിയൊരു പാരിസ്ഥിതിക പ്രശ്നമാണല്ലോ പ്ലാസ്റ്റിക്ക് സൃഷ്ടിക്കുന്നത്. താങ്കളുടെ കവിത എല്ലാവരും വായിക്കട്ടെ എന്നു ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു.
പ്രണയ കോശങ്ങള്ക്കിടയിലെ ഹിജഡ,
ഒരിക്കലും കിട്ടാത്ത മോക്ഷം കാത്ത് രോഗാതുരമായ അമരത്വം..
വിനോദ് കുമാര്‍ .കവിത ഇഷ്ടപ്പെട്ടു
പെരുമയുള്ള പഴംപാട്ടിന് സലാം
Dear Sri. Madhusudananan, VazhimarangngaL..
Tks for the good words.
Dear Sri. Madhusudananan, VazhimarangngaL..
Tks for the good words.
Post a Comment