Saturday, February 16, 2013

ഉച്ചഭാഷിണി

തെങ്ങിലും കവുങ്ങിലും 
നാട്ടിയ മുളങ്കാലിലും ഉയര്‍ന്നു നിന്ന്‌ 
തൊണ്ട തുറന്ന്‌ 

വിക്കിനെ വിലക്കി 
വാക്കിനെ പൊലിപ്പിച്ച്‌ 
മൊഴിയില്ലാത്തവരുടെ മൊഴിയായ്‌ 
 സ്വാതന്ത്യ്രത്തിണ്റ്റെ രണഭേരിയായ്‌ 
നാവില്ലാത്ത പ്രണയത്തിന്‌ നാവ്‌ കൊടുത്ത്‌ 
 വാതിലിന്‍ പിറകിലെ നിശ്വാസത്തിനും ഈണം കൊടുത്ത്‌ 

പറമ്പിലും പാടത്തും പാതയോരത്തിലും 
വെളിച്ചം കയറാത്ത കുണ്ടനിടവഴികളിലും 
പഴമയുടെ മണം നിറയും ഇടനാഴികളിലും 
കാതുകളെ തേടി ചെന്നിരുന്ന എന്നെ 

പിടിച്ചുകെട്ടി പെട്ടിയിലടച്ച്‌ 
അലറുന്ന തൊണ്ടയെ മൃദുവാക്കി 
കനവും മുഴക്കവും ക്രമീകരിച്ച്‌ 
അകലവും പരിധിയും നിശ്ചയിച്ച്‌
തേടിവരുന്ന കാതുകള്‍ക്ക്‌ മാത്രമായ്‌. 

പ്രകമ്പനം കൊള്ളുന്നുണ്ട്‌ 
ശബ്ദം ഉള്ളില്‍ 
 വിങ്ങിനില്‍പുണ്ട്‌ 
വിളിച്ചുപറയാനാവാത്ത സത്യങ്ങള്‍ 
വയറ്റത്തടിച്ച്‌ പാടുവാനുണ്ട്‌
വിശപ്പിണ്റ്റെ ഈണം. 

ഉള്ളിലുള്ള ഭൂകമ്പം 
തുറന്ന്‌ വിടാനാകാതെ
ഒന്ന്‌ പൊട്ടിത്തെറിയ്ക്കാന്‍ പോലുമാകാതെ. 

15 comments:

Vinodkumar Thallasseri said...

കോളാമ്പി സ്പീക്കര്‍ ഇപ്പോഴില്ല. ഉള്ളത്‌ സ്പീക്കര്‍ പെട്ടികള്‍ മാത്രം. ഒരു വേറിട്ട നോട്ടം.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഉച്ചക്കഞ്ഞിക്കും ഉണക്കച്ചമ്മന്തിക്കും ഇടയില്‍ നാടന്‍രുചിയുള്ള ഒരു വിശപ്പുകാലത്തിന്റെ വിളമ്പരം

Unknown said...

Nostalgic one ..

സൗഗന്ധികം said...

ഉള്ളിലുള്ള ഭൂകമ്പം
തുറന്ന്‌ വിടാനാകാതെ
ഒന്ന്‌ പൊട്ടിത്തെറിയ്ക്കാന്‍ പോലുമാകാതെ

ശുഭാശംസകൾ.....

Vinodkumar Thallasseri said...

ആറങ്ങോട്ടുകര മുഹമ്മദ്‌, മൈ ഡ്രീംസ്‌, സൌഗന്ധികം.. നന്ദി ഈ വരവിന്‌.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

t'kA glijsh Sd}knG'jgk' sfØj aòlgikA[ |qgsel'lrukA[ rgrlujÍjsrukA tïk eyuk'kÞlikA t'k Lyjulsf SvlpjØk Seluj;

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

എന്നും രാവിലെ കേട്ടുണര്‍ന്നിരുന്ന തെച്ചി മന്ദാരവും, ഏഴരപൊന്നാനയും, നരനായിങ്ങിനെയും എന്തു പറയുന്നുണ്ടാവും എന്നു അറിയാതെ ചോദിച്ചു പോയി.

Promodkp said...

ആശംസകള്‍ ..വീണ്ടും വരാം

ഭാനു കളരിക്കല്‍ said...

നാം തന്നെയോ ആ ഉച്ച ഭാഷിണികള്‍ ?

ഭാനു കളരിക്കല്‍ said...

നാം തന്നെയോ ആ ഉച്ച ഭാഷിണികള്‍ ?

Vinodkumar Thallasseri said...

ജിതേന്ദ്ര, നമ്മുടെ കേള്‍വിയുടെ ഭാവുകത്വം കരുപ്പിടിച്ചത്‌ ആ കോളാമ്പികളായിരുന്നു.

ഭാനു. അങ്ങനെ തോന്നിയെങ്കില്‍ എണ്റ്റെ എഴുത്ത്‌ വെറുതെ ആയില്ല എന്ന്‌ ഞാന്‍ പറയും.

പ്രമോദ്‌, നന്ദി ഈ വരവിന്‌.

സാക്ഷ said...

നമ്മുടെ വിപ്ലവവും ഇങ്ങിനെ ആയില്ലേ...മൃദുവായി മൃദുവായി.. ഇല്ലാതാകുംപോലെ... അങ്ങിനെയും ഒന്ന് കണക്റ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി വായിച്ചപ്പോള്‍. നന്മ്മകള്‍

Ajith said...

നല്ല കവിത

- സോണി - said...

പാവം ഉച്ചഭാഷിണിയെയും ഓര്‍മ്മിക്കാന്‍ ആളുണ്ടല്ലോ.. നന്നായി

നളിനകുമാരി said...

നമുക്ക് നഷ്ടപ്പെടാന്‍ ഇനി എന്തുണ്ട് ബാക്കി?
നല്ല കവിത.