Friday, November 28, 2008

അവള്‍

അലാറമായി ഉണര്‍ന്ന്‌
കട്ടന്‍ ചായയായ്‌ തിളച്ച്‌
പാത്രങ്ങളായ്‌ കലമ്പി
ചൂലായ്‌ തൂത്ത്‌
വിഭവങ്ങളായ്‌ നിരന്ന്‌
സോപ്പ്‌പൊടിയായ്‌ പതഞ്ഞ്‌
ഈറന്‍ തുണിയായ്‌ വിതുമ്പി
മെത്തയായ്‌ വഴങ്ങി,

വീണ്ടും....

4 comments:

Unknown said...

nannum ii kavitha

Vinodkumar Thallasseri said...

nanni.

Vinod.

പാവത്താൻ said...

കാച്ചിക്കുറുക്കിയ ജീവചരിത്രം.
ലിങ്കിലൂടെയാണെത്തിയത്‌ ...വൈകിയെങ്കിലും അഭിനന്ദനങ്ങൾ

സൈനുദ്ധീന്‍ ഖുറൈഷി said...

നന്നായിട്ടുണ്ട്. ലളിതം , വാസ്തവം..