Tuesday, October 12, 2010
എന്നെങ്കിലും
മുനവെച്ച
ഒരു വാക്കിന് പിന്നില്‍
മുന മുളയ്കാത്ത
ഒരു പാട് ചിന്തകളുണ്ട്
ചിലപ്പോഴെങ്കിലും
ഒരു വെടിയുണ്ട പിറക്കുന്നത്
തീ പിടിയ്കാതെ പോയ
വെടിമരുന്ന് ശേഖരം
ഉള്ളില്‍ നിറച്ചുകൊണ്ടാണ്
അതിന് പൊട്ടിത്തെറിയ്കാന്
ഒരു വിരലിണ്റ്റെ
സഹായം പോലും വേണ്ട
വിടരാതെ പോയ
മുഴുവസന്തം ഉള്ളില്‍ നിറച്ച്
ഒരു പൂ വിരിയുമോ
എന്നെങ്കിലും!
Subscribe to:
Post Comments (Atom)
11 comments:
വെറുതെ...
എന്നെങ്കിലും ഒരു പൂ വിരിയുമോ !
വിടരാതെ പോയ
മുഴുവസന്തം ഉള്ളില്‍ നിറച്ച്
ഒരു പൂ വിരിയുമോ
എന്നെങ്കിലും
വിടരാതെ പോയ
മുഴുവസന്തം ഉള്ളില്‍ നിറച്ച്
ഒരു പൂ വിരിയുമോ
എന്നെങ്കിലും...........?
ഏത് വിശ്വാസത്തിലും കാണാനാഗ്രഹിക്കുന്നതല്ലെ
അങ്ങനൊരു പൂ വിരിയുന്നത്?
വെറുതെയാണെങ്കിലും അങ്ങനെ മോഹിക്കാം, അല്ലെ?
നന്നായിട്ടുണ്ട്
ആശിച്ചാല്‍ പൂ വിരിയും, തീര്‍ച്ച.
http://surumah.blogspot.com
പുദ്യേദൊന്നുല്ലെ? :))
വിടരുമെന്ന് തന്നെ ആഗ്രഹിക്കണം. ആഗ്രഹമല്ലേ എല്ലാം......? നന്മകള് നേരുന്നു
വിടരുമെന്ന് തന്നെ ആഗ്രഹിക്കണം. ആഗ്രഹമല്ലേ എല്ലാം......? നന്മകള് നേരുന്നു
Post a Comment