ബസ്സ് വരച്ച ഭൂപടം
നിരാശയുടെ നടുക്കടലില്‍
പ്രത്യാശയുടെ തോണിയാത്ര കണ്ടുവന്ന
ഒരു പെണ്‍കുട്ടി
ബസ്സില്‍ കയറുകയാണ്
മെരുങ്ങിയ ഒരു കടുവ
അവളുടെ സ്വപ്നത്തില്‍ തലചായ്ച്ചുറങ്ങി
ഹൈനകളുടെ ചിരികണ്ടപ്പോഴും
കടുവ അവളുടെ മനസ്സില്‍;
ഉറക്കമാണെങ്കിലും.
ബസ്സ് നിറയെ
ഉദ്ധരിച്ച ലിംഗങ്ങളെന്ന്
അറിഞ്ഞപ്പോള്‍ വൈകിയിരുന്നു
നടുക്കടലിലെ തോണിയാത്രയല്ല
ദില്ലി നിരത്തിലെ ബസ്സോട്ടമെന്നും
നിര്‍ത്താതെ ഓടിയ ബസ്സ്
ഒരു ഭൂപടം വരച്ചുതീര്‍ത്തത്
ഓരോ പെണ്‍കുട്ടിയും അറിഞ്ഞു
മാന്തിപ്പൊളിച്ച നിലവിളിയില്‍
തങ്ങളുടെ ശബ്ദം കേട്ടതും
അനന്തരം
കശക്കിയെറിഞ്ഞ പൂവ്
പരത്താന്‍ തുടങ്ങിയ സൌരഭം
ഉള്ളില്‍ നിറഞ്ഞു
വലിച്ച് പറിച്ചെടുത്ത ഗര്‍ഭപാത്രത്തില്‍
ഒരു ഭ്രൂണം വളരുന്നത് നമ്മള് അറിഞ്ഞു
ഒഴുകിപ്പരന്ന ചോര
ഭൂപടം മാറ്റിവരയ്ക്കുന്നതും.
നിരാശയുടെ നടുക്കടലില്‍
പ്രത്യാശയുടെ തോണിയാത്ര കണ്ടുവന്ന
ഒരു പെണ്‍കുട്ടി
ബസ്സില്‍ കയറുകയാണ്
മെരുങ്ങിയ ഒരു കടുവ
അവളുടെ സ്വപ്നത്തില്‍ തലചായ്ച്ചുറങ്ങി
ഹൈനകളുടെ ചിരികണ്ടപ്പോഴും
കടുവ അവളുടെ മനസ്സില്‍;
ഉറക്കമാണെങ്കിലും.
ബസ്സ് നിറയെ
ഉദ്ധരിച്ച ലിംഗങ്ങളെന്ന്
അറിഞ്ഞപ്പോള്‍ വൈകിയിരുന്നു
നടുക്കടലിലെ തോണിയാത്രയല്ല
ദില്ലി നിരത്തിലെ ബസ്സോട്ടമെന്നും
നിര്‍ത്താതെ ഓടിയ ബസ്സ്
ഒരു ഭൂപടം വരച്ചുതീര്‍ത്തത്
ഓരോ പെണ്‍കുട്ടിയും അറിഞ്ഞു
മാന്തിപ്പൊളിച്ച നിലവിളിയില്‍
തങ്ങളുടെ ശബ്ദം കേട്ടതും
അനന്തരം
കശക്കിയെറിഞ്ഞ പൂവ്
പരത്താന്‍ തുടങ്ങിയ സൌരഭം
ഉള്ളില്‍ നിറഞ്ഞു
വലിച്ച് പറിച്ചെടുത്ത ഗര്‍ഭപാത്രത്തില്‍
ഒരു ഭ്രൂണം വളരുന്നത് നമ്മള് അറിഞ്ഞു
ഒഴുകിപ്പരന്ന ചോര
ഭൂപടം മാറ്റിവരയ്ക്കുന്നതും.