Saturday, August 15, 2009

കൈയെഴുത്തുകള്‍ വായിക്കുമ്പോള്‍...

ചില കൈയെഴുത്തുകള്‍ അങ്ങനെയാണ്‌
മുണ്ടും നേര്യതും ധരിച്ച്‌
മുടിയില്‍ തുളസിക്കതിര്‌ ചൂടി
നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ്‌
തൊഴുത്‌ നില്‍ക്കും.

ചിലത്‌
ഒളിഞ്ഞ്‌ നിന്ന്‌ കരിവള കിലുക്കും
കടക്കണ്‍നോട്ടമെറിയും
കാല്‍നഖക്കവിത കുറിക്കും.

ചില കൈയെഴുത്തുകള്‍
വരകളേയും വരികളേയും വെല്ലുവിളിച്ചുകൊണ്ട്‌
തെറിച്ച്‌ നില്‍ക്കും
താന്തോന്നിയായി.

ചിലത്‌
പൊയ്ക്കാലില്‍ ഉയര്‍ന്ന്‌ നിന്ന്‌
താടിയുഴിഞ്ഞുകൊണ്ട്‌
നിസ്സംഗമായ കണ്ണുകളോടെ
നോക്കാതെ നോക്കും.

മറ്റ്‌ ചിലത്‌
ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ
ഉന്തിയ വയറുമായി
ഈര്‍ക്കിള്‍കാലുകളില്‍ പൊങ്ങി
ദൈന്യതയോടെ കണ്ണുകളുയര്‍ത്തും.

ചിലത്‌
ഉറയ്കാത്ത കാലടികളോടെ
എങ്ങും തൊടാതെതെന്നി തെന്നി നീങ്ങും.

ഇപ്പോള്‍
വിരല്‍ ഞൊടിക്കുകയേ വേണ്ടൂ
തികഞ്ഞ ചിട്ടയോടെ
കൃത്യമായ അകലത്തില്‍
വരയും വരിയും ഭേദിക്കാതെ
മാര്‍ച്ച്‌ ചെയ്തെത്തുന്നു
എഴുത്തുകള്‍.

14 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

that is techonology!

Faizal Kondotty said...

ജയ് ഹിന്ദ് !!!

Faizal Kondotty said...

നല്ല നിരീക്ഷണം ... keep it up !

സു | Su said...

എഴുതിയത് ഇഷ്ടമായി. :)

വേണു venu said...

കൈയ്യെഴുത്തുകള്‍ കേട്ടു.കേട്ടത് ഇഷ്ടമായി.

വയനാടന്‍ said...

നല്ല വരികൾ. ആശം സകൾ സുഹ്രുത്തേ

Unknown said...

വിനുവേട്ടാ, നല്ല നോട്ടം..നല്ല എക്സ്പ്രഷന്‍

mini//മിനി said...

കൈയെഴുത്തിനെ മറന്ന നമ്മള്‍ മാതൃഭാഷയില്‍ വായിക്കുകയും എഴുതുകയും ചെയ്യുന്നത്, ഈ വടിവൊത്ത അക്ഷരങ്ങള്‍ മുന്നില്‍ വരുന്നത് കൊണ്ടെല്ലെ? നല്ല കവിത...

Steephen George said...

vayichu ... veendum varam

സന്തോഷ്‌ പല്ലശ്ശന said...

പുതുമയുണ്ട്‌ വിഷയത്തിലും അവതരണത്തിലും. അരുണ്‍ പറഞ്ഞപോലെ നല്ല ഫോക്കസ്സ്‌.

Vinodkumar Thallasseri said...

കുറച്ച്‌ ദിവസങ്ങള്‍ക്കു ശേഷമാണ്‌ ബ്ളോഗില്‍ കയറിനോക്കിയത്‌. അതും എണ്റ്റെ ബ്ളോഗില്‍. എല്ല സന്ദര്‍ശകര്‍ക്കും നന്ദി.

Vinodkumar Thallasseri said...

കുറച്ച്‌ ദിവസങ്ങള്‍ക്കു ശേഷമാണ്‌ ബ്ളോഗില്‍ കയറിനോക്കിയത്‌. അതും എണ്റ്റെ ബ്ളോഗില്‍. എല്ല സന്ദര്‍ശകര്‍ക്കും നന്ദി.

ചന്ദ്രകാന്തം said...

കയ്യെഴുത്തുകളുടെ ചലച്ചിത്രം നന്നായി,
യന്ത്രമെഴുത്തിന്റെ മാര്‍ച്ചുപാസ്റ്റും.
:)

ഭാനു കളരിക്കല്‍ said...

ഇപ്പോള്‍ കയ്യെഴുത്തുകള്‍ മാഞ്ഞു പോയിരിക്കുന്നു. അല്ലേ.
കവിത നന്നായി.