Thursday, January 15, 2009

ഞാനും അവളും പിന്നെ...

പ്രണയത്തിന്‌
വിടരുന്ന പനിനീര്‍പ്പൂവിണ്റ്റെ
വിലാസഗന്ധമെന്ന്‌ ഞാന്‍;
ഉള്ളി അരിഞ്ഞ കൈകളുടെ
ചെടിച്ച വാടയെന്ന്‌ അവള്‍.

പ്രണയത്തിന്‌
ഉച്ചിയിലുദിക്കുന്ന ഉച്ചവെയിലില്‍
മരത്തണലിണ്റ്റെ കുളിര്‍മ്മയെന്ന്‌ ഞാന്‍;
ചൂടില്‍, വിയര്‍പ്പില്‍ വെന്തുതളരുന്ന
ഉടലിണ്റ്റെപനിച്ചൂടെന്ന്‌ അവള്‍.

പ്രണയത്തിന്‌
നിശയുടെ, നിലാലഹരിയുടെ നീലനിറമെന്ന്‌ ഞാന്‍;
അടുപ്പില്‍ പാല്‍ കരിഞ്ഞുപോയപാത്രത്തിണ്റ്റെ
അടിക്കറുപ്പെന്ന്‌ അവള്‍.

ഒരുമയില്‍ ഇരുമെയ്യായ ഞങ്ങള്‍പിരിഞ്ഞു
അപ്പോള്‍
ശാരംഗിയുടെ കരള്‍ പിളര്‍ന്നൊഴുകിയ
തേങ്ങലാണ്‌ കേട്ടതെന്ന്‌ ഞാന്‍;
ഞെരിയുന്ന നെഞ്ചിന്‍ കൂടില്‍
പിടയുന്ന ചക്രവാകിയുടെ
ചിറകടിയാണറിഞ്ഞതെന്ന്‌ അവള്‍.
......

8 comments:

Vinodkumar Thallasseri said...

വി.എസ്‌. ഖണ്ടേക്കര്‍ യയാതിയില്‍ പറയുന്നു, പുരുഷന്‍ ആകാശത്തിണ്റ്റെ ഉപാസകനാണ്‌. സ്ത്രീയാകട്ടെ പൂജിക്കുന്നത്‌ ഭൂമിയെയാണ്‌. സ്ത്രീ കൂടുതല്‍ പ്രായോഗികമതിയാണെന്നത്‌ അനുഭവം. തീ പോലെ അല്ലെങ്കില്‍ മഞ്ഞിണ്റ്റെ തണുപ്പു പോലെയാണ്‌ അവള്‍ പ്രണയവും അനുഭവിക്കുന്നത്‌. അനുഭവിപ്പിക്കുന്നതും.

പകല്‍കിനാവന്‍ | daYdreaMer said...

വാക്കുകളില്‍ പ്രണയം മധുരിക്കുകയും കൈയ്ക്കുകയും ചെയ്യുന്നു... ഇഷ്ടമായി...
ചെക്കന്‍ തൊലീലും പെണ്ണ് അസ്ഥീലും പ്രണയിച്ചു....

Ranjith chemmad / ചെമ്മാടൻ said...

കാല്പ്പനികയും ഭൗതികതയും
തമ്മിലൊരു ദ്വന്ദ്വയുദ്ധം...

BS Madai said...

ആ ഒരു വൈരുദ്ധ്യമായിരിക്കാം പ്രണയത്തെ ഇത്ര സുന്ദരവും തീഷ്ണവുമാക്കുന്നത്.
ഒരു സംശയം 'സാരംഗി' ആണോ അതോ 'ശാരംഗിയോ'? - ഏതാ ശരി?

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

oru "sythesis" ayikkUTe vinod??
good one

Jayasree Lakshmy Kumar said...

‘അനുഭവം ഗുരു‘
നല്ല വരികൾ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പല തലങ്ങളില്‍ അതീവ ഹൃദ്യം.
ഞാന്‍ കവിതയ്ക്കു താഴെ ഒരു കൈയൊപ്പ് ചാര്‍ത്തുന്നു.

Vinodkumar Thallasseri said...

രണ്‍ജിത്‌, ലക്ഷ്മി, മൈനാഗന്‍ എല്ലവര്‍ക്കും നന്ദി.
'ചെക്കന്‍ തൊലിയിലും പെണ്ണ്‌ അസ്തിയിലും പ്രണയിച്ചു.' ഇതു ഗംഭീരം, പകല്‍കിനാവന്‍.

മാടായിക്ക്‌, എനിക്കും സംശയം, ശാരംഗിയാണോ സാരംഗിയാണോ എന്ന്‌.

ജിതേണ്റ്റ്രന്‌, അങ്ങനെ ഒന്ന്‌ തോന്നിയില്ല. പഴമ്പാട്ടുകാരന്‍.