Sunday, June 14, 2009

ദൂരക്കാഴ്ച

നോട്ടത്തിണ്റ്റേയും
കാഴ്ചയുടേയും
പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞപ്പോള്‍
ഞാനെത്തിയത്‌കണ്ണുഡോക്ടറുടെ മുന്നിലാണ്‌.

ഒരിക്കല്‍ക്കൂടി അക്ഷരങ്ങളിലൂടെയുള്ളപിച്ചവെക്കലുകള്‍.
കണ്ണിണ്റ്റെ ഉള്ളറയിലേക്കുള്ള ചുഴിഞ്ഞുനോട്ടം;
(എന്തെല്ലാം കണ്ടിരിക്കും ?
കൈത്തണ്ടയില്‍
വളപ്പൊട്ട്‌ കോറിയ ചോരയില്‍ തെളിഞ്ഞ
ആദ്യ പ്രണയ മുദ്ര,
ഒരു പുലര്‍കാലെ
കുളക്കടവില്‍ ഒളിച്ചുകണ്ടഉടലിണ്റ്റെ സംഋധ്ദി... )

ഏതെല്ലാം കണ്ണടകള്‍;
മുഖത്തിണ്റ്റെ നിര്‍മ്മമതയെ പെരുപ്പിക്കുന്ന
ബുധ്ദിജീവി കണ്ണടകള്‍,
കുട്ടികളുടെ നോട്ടത്തില്‍
ഒന്നിനെ രണ്ടും
രണ്ടിനെ നാലുമാക്കുന്ന
ടീച്ചര്‍ കണ്ണടകള്‍,
മുന്നിലിരിക്കുന്നവണ്റ്റെ കണ്ണിലെ
ആര്‍ദ്രതയുടെ നേരിയ പടലം ഭേദിച്ച്‌
പിന്നിലെ കരിമ്പാറയില്‍ തൊടുന്ന കോര്‍പ്പറേറ്റ്‌ കണ്ണടകള്‍,
ആവശ്യത്തിണ്റ്റെ നിറവും
പോക്കറ്റിലെ കുറവും
തൂക്കിനോക്കുന്നകച്ചവടക്കണ്ണടകള്‍.

ഞാനെടുത്തത്‌ എനിക്ക്‌ കാണാനും
ഒപ്പം
കണ്ണിലെ കാരുണ്യത്തിണ്റ്റെ നനവും
ക്രോധത്തിണ്റ്റെ ചെങ്കനലും
തുറിച്ചുനോട്ടത്തിലെ കോമ്പല്ലുകളും
ഒളിപ്പിക്കാനുംഒരു മറക്കണ്ണട.

ഇപ്പോള്‍ എനിക്കു കാണാം
ദൂരെ വെയില്‍മരം പൂക്കുന്നതും
നിലാമഴ പൊഴിയുന്നതും
ആഴക്കടലിണ്റ്റെ മൌനവും.

എങ്കിലും നിണ്റ്റെ കണ്ണിലെ തിരയിളക്കങ്ങളും
ചുണ്ടിലെ കാഞ്ഞിരപ്പൂക്കളും
ഉടല്‍ തളിര്‍ക്കുന്നതും
ഇലപൊഴിക്കുന്നതും
കാണാന്‍ കഴിയാതെ ഞാന്‍....

***

27 comments:

Vinodkumar Thallasseri said...

ഒരിക്കല്‍ പോസ്റ്റിയതാണ്‌. മായ്ച്‌കളഞ്ഞ്‌ ഒരിക്കല്‍ കൂടി പോസ്റ്റി.

ഹാരിസ് said...

എങ്കിലും നിണ്റ്റെ കണ്ണിലെ തിരയിളക്കങ്ങളും
ചുണ്ടിലെ കാഞ്ഞിരപ്പൂക്കളും
ഉടല്‍ തളിര്‍ക്കുന്നതും
ഇലപൊഴിക്കുന്നതും
കാണാന്‍ കഴിയാതെ ഞാന്‍....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പ്രണയമായതുകൊണ്ടാണോ കുറച്ചേറെ പരന്നതും അല്പ്പം ക്ളീഷേകൾ
ഒളിച്ചു നോക്കിയതും. എന്നാലും കണ്ണിൽ കൊള്ളുന്ന കുറേ കാഴ്ചകളുണ്ട്
കവിതയിൽ. ഗുഡ്.
(ഒരു അക്ഷരപിശാചും കയറിയിട്ടുണ്ട് ‍‍"ബുദ്ധിജീവി")

Junaiths said...

കണ്ണട കാഴ്ചകള്‍..

Vinodkumar Thallasseri said...

തലമുറയുടെ വ്യത്യാസമായിരിക്കാം, ക്ളീഷേകളില്ലാതെ പ്രണയത്തെ അടയാളപ്പെടുത്താന്‍ കഴിയുന്നില്ല.

എല്ലാവര്‍ക്കും നന്ദി.

REMiz said...

എന്റെ കന്നുല്‍ കുത്തിയ പോലെയായി
ടീച്ചറെ ദേ ഈ ചേട്ടന്‍ എന്നെ കരയിച്ചു

Unknown said...

കൊള്ളാം നല്ല എഴുത്ത്

Vinodkumar Thallasseri said...

റെമിസ്‌ രെഹ്‌നാസ്‌ കരഞ്ഞെങ്കില്‍ അതു മനസ്സിണ്റ്റെ നന്‍മ. കരയാന്‍ മറന്നുപോയ ഞാന്‍ എന്തു പറയാന്‍. എല്ലാ വായനകള്‍ക്കും നന്ദി.

naakila said...

കൊള്ളാം

സിജാര്‍ വടകര said...

ഇതിലെ വരികള്‍ക്ക് നല്ല കാന്ത ശക്തി

... വളരെ നന്നായിട്ടുണ്ട്
എല്ലാ ആശംസകളും നേരുന്നു

കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

June 19, 2009 2:00 AM

Vinodkumar Thallasseri said...

കൊള്ളാം. പക്ഷെ, ഇപ്പോള്‍ പാവം മലയാളികള്‍ കേരളത്തില്‍ കാണില്ല. അവര്‍ ഒക്കെ കേരളത്തിണ്റ്റെയും ഇന്ത്യയുടേയും പുറത്താണ്‌. എല്ലാ ആശംസകളും.

പാവത്താൻ said...

കണ്ണിലെ കാരുണ്യത്തിണ്റ്റെ നനവും
ക്രോധത്തിണ്റ്റെ ചെങ്കനലും
തുറിച്ചുനോട്ടത്തിലെ കോമ്പല്ലുകളും
ഒളിപ്പിക്കാനുംഒരു മറക്കണ്ണട.
True....

mukthaRionism said...

pRaNayam.....
########

naakila said...

ഇപ്പോള്‍ എനിക്കു കാണാം
ദൂരെ വെയില്‍മരം പൂക്കുന്നതും
നിലാമഴ പൊഴിയുന്നതും
ആഴക്കടലിണ്റ്റെ മൌനവും.

എനിക്കും

പൊരുത്തക്കേടുകളെ ഓര്‍മപ്പെടുത്തുന്നു
ജീവിതത്തിന്റെ മുറിവുകളായ്

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എങ്കിലും നിണ്റ്റെ കണ്ണിലെ തിരയിളക്കങ്ങളും
ചുണ്ടിലെ കാഞ്ഞിരപ്പൂക്കളും
ഉടല്‍ തളിര്‍ക്കുന്നതും
ഇലപൊഴിക്കുന്നതും
കാണാന്‍ കഴിയാതെ ഞാന്‍....

ലേഖ said...

മറകണ്ണടകള്‍ ആവശ്യമാണ്‌ ഇന്നത്തെ ലോകത്ത്‌.. ഭാവുകങ്ങള്‍.. :)

എന്‍.മുരാരി ശംഭു said...

മാഷ് ടെ അഭിപ്രായഅത്തിന് നന്ദി.‘പഴമ്പാട്ട്‘ പുതിയ ആശയഭംഗികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു കൊള്ളാം.കൂടുതല്‍ വായിക്കാം.

Madhavikutty said...

ഞാന്‍ എടുത്തത്‌ .....
.....ഒരു മറക്കണ്ണട "

കൊള്ളാം.

Madhavikutty said...

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.."
....
ഏറെ ഇഷ്ടപെട്ട ഭാവന

താരകൻ said...

ഭംഗിയുള്ള ഈ കവിതയുടെ പൂമ്പൊയ്കയിൽ,ആശയ തരംഗങ്ങൾ ഇളകി കൊണ്ടിരിക്കുന്നതു കൊണ്ടാകാം,അടിത്തട്ടു കാണാന് പ്രയാസമുണ്ട്.“എങ്കിലും നിണ്റ്റെ കണ്ണിലെ തിരയിളക്കങ്ങളും
ചുണ്ടിലെ കാഞ്ഞിരപ്പൂക്കളും “ ഈ വരികളില് ചുണ്ടിലെ കാഞ്ഞിര പൂക്കൾ എന്ന പ്രയോഗം അല്പം കണ്ഫൂഷ്യൻ ഉണ്ടാക്കുന്നു. അവൾ ക്കെന്താ വെറുപ്പാണോ?

khader patteppadam said...

ഇവിടെ കണ്ണട കവിത മെനയാനുള്ള ഒരു സങ്കേതം മാത്റമാന്നു. എങ്കിലും മുരുകന്‍ കാട്ടാക്കടയുടെ 'കണ്ണട' ഓര്‍ത്തുപോയി. കൂടുതല്‍ നല്ലതിനായി കാത്തിരിക്കുന്നു.

എന്‍.മുരാരി ശംഭു said...

മാഷ്,പറഞ്ഞത് ശരിയാണ്.പഴയ വിഷയത്തില്‍ നിന്നുകൊണ്ട് പുതിയ കാഴ്ച്ചകള്‍ കാണാന്‍ ശ്രമിക്കുന്നു.ശരാശരിക്കാരനായ പ്രവാസിയുടെ നിരവധി പ്രശ്നങ്ങളില്‍ മറ്റൊന്ന്.ആദ്യത്തേത് ഗല്‍ഫുകാരനായിപ്പോയതുകൊണ്ട് നാട്ടില്‍ കാണിക്കേണ്ടി വരുന്ന നാട്യങ്ങള്‍.രണ്ടാമത്തേത് മറ്റൊരു കാഴ്ച.ഊഹിക്കാമല്ലോ. താങ്കളെപ്പോലുള്ളവരുടെ നിരീക്ഷണങ്ങളാണ് എന്റെ ഊര്‍ജ്ജം.വീണ്ടും വായിക്കുമല്ലോ..നന്ദിയോടെ

Vinodkumar Thallasseri said...

താരകള്‍ക്ക്‌....പലപ്പോഴും അടുത്തുള്ളവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയാന്‍ കഴിയാതെ, അറിഞ്ഞാലും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാനാവാത്ത ഒരും മണ്ടനാണ്‌ ഞാന്‍. അതിന്‌ ചിലപ്പോള്‍ പ്രത്യയശാസ്ത്ര ഭാഷ്യങ്ങള്‍ ചമച്ചെന്നും വരും. ഹ...ഹ...

എല്ലാവര്‍ക്കും നന്ദി.

മാധവിക്കുട്ടി തെറ്റി എഴുതിയെന്നു തോന്നി. എടുത്തെഴുതിയ മനോഹരമായ വരികള്‍ എണ്റ്റേതല്ല. ആയിരുന്നെങ്കില്‍ എന്ന്‌ ആശയുണ്ടെങ്കിലും. നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ദൂരെ വെയില്‍മരം പൂക്കുന്നതും
നിലാമഴ പൊഴിയുന്നതും
...


manoharam mashe..

ഗോപക്‌ യു ആര്‍ said...

നിങള് നല്ല കവിയാണല്ലൊ
ഇടം
ഞാനും അവളും
ഇഷ്ടമായി...

വയനാടന്‍ said...

ക്ലീഷേകൾക്കു മാപ്പു നൽകാം; നന്നായിരിക്കുന്നു എന്നു തന്നെ പറയട്ടെ

Vinodkumar Thallasseri said...

ഗോപക്‌, ഞാന്‍ കവിയല്ല എന്ന്‌ തന്നെ കരുതുന്നു. ബ്ളോഗില്‍ മറ്റു പലരുടേയും വരികളിലൂടെ കടന്നു പോവുമ്പോള്‍.

വയനാടന്‍ നന്ദി.