Sunday, January 11, 2015

ഉടലിണ്റ്റെ പ്രസ്താവനകള്‍


ഒരാളില്‍ നിന്ന്‌ 
മറ്റൊരാളിലേക്ക്‌ 
വീണ്ടും വേറൊരാളിലേക്ക്‌ 
കാറ്റിലൂടെ കാഴ്ചയിലൂടെ 
പകരുന്നുണ്ട്‌ 

വിരസതയുമായുള്ള സന്ധിസംഭാഷണം 
പരാജയപ്പെടുമ്പോള്‍ 
ലെക്ചറുകള്‍ 
പൊളിക്കാത്ത തേങ്ങ പോലെ 
തലയ്ക്കുള്ളില്‍ ഉരുളുമ്പോള്‍ 
അധികപ്രസംഗത്തിണ്റ്റെ വായ്നാറ്റം 
മുഖത്തടിക്കുമ്പോള്‍ 
അടിവയറ്റില്‍നിന്നുരുണ്ട്‌ കയറി 
ക്ഷമയുടെ 
അടച്ചുപൂട്ടിയ വായ്പൂട്ട്‌ തകര്‍ത്ത്‌ 
നാറുന്ന വായുവിണ്റ്റെ 
സ്വാതന്ത്യ്രപ്രഖ്യാപനം 

കോട്ടുവാ
ഒരു പ്രസ്താവനയാണ്‌ 

ഏമ്പക്കവും 
ഒരു പ്രസ്താവനയാണ്‌ 

കുത്തിനിറച്ച വയറില്‍ 
ഇടംകിട്ടാതെ ഞെരുങ്ങുന്ന 
വായുവിണ്റ്റെ പ്രതിഷേധം 

പത്തായം പെറ്റ്‌ 
ചക്കി കുത്തി 
നിറച്ചുണ്ട കാലത്തിണ്റ്റെ 
പുളിച്ചുതികട്ടല്‍ 

വീര്‍ത്ത കുമ്പയില്‍ തടവി 
ഒഴിഞ്ഞ വയറിണ്റ്റെ നേര്‍ക്ക്‌ 
ഒരാട്ട്‌ 

ഏമ്പക്കവും
ഒരു പ്രസ്താവനയാണ്‌.

7 comments:

Vinodkumar Thallasseri said...

പെട്ടെന്ന്‌ വല്ലാതെ ബോറടിച്ചൊരു നാള്‍ മനസ്സിലെത്തിയ വരികള്‍. എഴുതി വെച്ചിട്ട്‌ ഏറെ നാളുകളായി. ഇന്ന്‌ അതുപോലെ വിരസത അറിഞ്ഞ ഒരു നാളില്‍ പോസ്റ്റ്‌ ചെയ്യുന്നു. കോട്ടുവായിട്ടുകൊണ്ട്‌ നിങ്ങളും വായിക്കൂ.

SASIKUMAR said...

മാസങ്ങൾക്ക് ശേഷം വന്ന കവിതയിൽ സമകാലികജീവിതത്തിന്റെ പ്രതിഷേധസ്വരമാണ് മുഴങ്ങുന്നത്, ഏമ്പക്കമായും കോട്ടുവായായും !! അല്ലെങ്കിലും ഉറക്കം ഞെട്ടലും ദഹനക്കേടുമാണല്ലോ ഇന്നിന്റെ ബാക്കിപത്രം.തുടർന്നെഴുതുക.

ആൾരൂപൻ said...

കൂർക്കംവലികൾ ഒരു ഓർമ്മപ്പെടുത്തലും.

Vinodkumar Thallasseri said...

Tks dears

മുബാറക്ക് വാഴക്കാട് said...

ഏമ്പക്കവും ഒരു പ്രസ്താവനയാണ്..
ഇഷ്ടം..

വിനോദ് കുട്ടത്ത് said...

പ്രസ്താവനകൾ എല്ലാം തന്നെ ഇന്നിന്‍റെ കാലത്തിലേക്കുള്ള പ്രതിഷേധങ്ങളാണ്..... ചിലവ കരി കൊണ്ടുള്ള മുഖത്തെഴുത്തും....
സ്നേഹത്തോടെ നന്മകള്‍ നേരുന്നു...

രാമു said...

വിനോദ്കുമാര്‍ ... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)